Published: December 04, 2025 09:50 AM IST
1 minute Read
ലണ്ടൻ∙ ആദ്യം കുതിച്ചു, പിന്നാലെ കിതച്ചു, വൈകാതെ വിറച്ചു; എങ്കിലും അവസാനത്തെ ചിരി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കു സാധിച്ചു. ഇരു ടീമുകളും ഗോളടിച്ചു തകർത്ത ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഫുൾഹാമിനെ 5–4ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ താരം എർലിങ് ഹാളണ്ട് 100–ാം പ്രിമിയർ ലീഗ് ഗോളുമായി കളംനിറഞ്ഞിട്ടും അവസാന നിമിഷം വരെ പൊരുതിയാണ് സിറ്റി ജയം ഉറപ്പാക്കിയത്.
17–ാം മിനിറ്റിൽ ഹാളണ്ടിലൂടെ സിറ്റി അക്കൗണ്ട് തുറന്നു. ടിയാനി റെയ്ൻഡേഴ്സിലൂടെ (37–ാം മിനിറ്റ്) സിറ്റി ലീഡ് ഉയർത്തി. പിന്നാലെ ഫിൽ ഫോഡൻ (44–ാം മിനിറ്റ്) സിറ്റിയെ 3–0ന് മുന്നിൽ എത്തിച്ചു. ഒന്നാം പകുതിയുടെ ഇൻജറി ടൈമിൽ എമിൽ സ്മിത്ത് റോയിലൂടെ ഫുൾഹാം ഒരു ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലക്ഷ്യം കണ്ട ഫോഡൻ (48) ലീഡ് 4–1 ആയി മാറ്റി. പിന്നാലെ ഫുൾഹാം താരം സാൻഡർ ബെർഗ് സെൽഫ് ഗോൾ കൂടി വഴങ്ങിയതോടെ സിറ്റിയുടെ ലീഡ് 5–1 ആയി.
പിന്നാലെ അലക്സ് ഇവോബി (57) ആതിഥേയരുടെ രണ്ടാം ഗോൾ നേടി. വൈകാതെ രണ്ടു തവണ വല കുലുക്കിയ സാമുവൽ ചുക്‌വേസി ഫുൾഹാമിനെ 5–4ലേക്ക് ഉയർത്തി. തുടർന്ന് സമനില ഗോളിനായി ആഞ്ഞുശ്രമിച്ചിട്ടും സിറ്റിയുടെ പ്രതിരോധത്തെ മറികടക്കാൻ ഫുൾഹാമിന് സാധിച്ചില്ല.
English Summary:








English (US) ·