23 June 2025, 11:34 AM IST

സീമ ജി. നായർ, മോഹൻലാലിനൊപ്പം | ഫോട്ടോ: സിദ്ദിഖുൽ അക്ബർ |മാതൃഭൂമി, Facebook
കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്തേക്കില്ലെന്ന നടൻ മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മോഹൻലാലിനെ ഒരു വലിയ തണൽമരത്തോടാണ് അവർ ഉപമിച്ചിരിക്കുന്നത്.
"ശുഭദിനം, ശുഭദിനം മാത്രം... തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്." സീമ ജി. നായരുടെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡിയോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹൻലാൽ നിലപാടെടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രാജിവെച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്നായിരുന്നു പൊതുവിൽ ഉയർന്ന ആവശ്യം. കമ്മിറ്റിയിൽ കൂടുതൽ സ്ത്രീകൾ വേണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്നും അഭിപ്രായമുണ്ടായി. പുതിയതലമുറ ഭാരവാഹിത്വത്തിലേക്ക് വരണമെന്നും അധ്യക്ഷസ്ഥാനത്തിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിഷമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും മോഹൻലാൽ പറഞ്ഞു.
മൂന്നുമാസത്തിനകം തിരഞ്ഞെടുപ്പുനടത്താനാണ് ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചത്. അഡ്ഹോക് കമ്മിറ്റി അടുത്തദിവസം തിരഞ്ഞെടുപ്പുതീയതിയും ചുമതലക്കാരെയും പ്രഖ്യാപിക്കും. മോഹൻലാൽ പ്രസിഡന്റായ എക്സിക്യൂട്ടീവ് കമ്മിറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വെളിപ്പെടുത്തലുകൾക്കുപിന്നാലെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് രാജിവെച്ചത്.
Content Highlights: Seema G Nair expresses disappointment implicit Mohanlal`s determination to measurement down arsenic AMMA president
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·