തദ്ദേശ തിരഞ്ഞെടുപ്പ്: സൂപ്പർ ലീഗ് കേരള സെമിഫൈനൽ മത്സരങ്ങൾ മാറ്റിവച്ചു

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 07, 2025 04:40 PM IST Updated: December 07, 2025 08:40 PM IST

1 minute Read

 വിഷ്ണു വി.നായർ / മനോരമ.
തൃശൂർ– കൊച്ചി മത്സരത്തിൽനിന്ന്. (ഫയൽ ചിത്രം: വിഷ്ണു വി.നായർ / മനോരമ.)

തൃശൂർ ∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവച്ചു. തൃശൂർ മാജിക്‌ എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള ആദ്യ സെമി ഫൈനൽ മത്സരവും ഈ മാസം 10നു നടക്കാനിരുന്ന കാലിക്കറ്റ്‌ എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മത്സരവുമാണ് സുരക്ഷാകാരണങ്ങളാൽ മാറ്റിവച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നുമുള്ള നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് സൂപ്പർ ലീഗ് കേരള ഭാരവാഹികൾ അറിയിച്ചു.

English Summary:

Kerala Football semi-final matches of the Super League Kerala tourney person been postponed owed to information concerns related to the upcoming section elections. The determination follows instructions from the medication and constabulary officials.

Read Entire Article