തനി മലയാളിയായി അക്ഷയ് കുമാർ ​ഗുരുവായൂർ ക്ഷേത്രത്തിൽ; കഴിഞ്ഞ ദിവസം പനമ്പിള്ളി ന​ഗറിലെ ചായക്കടയിൽ വന്നത് എന്തിനായിരുന്നു?

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam1 Sept 2025, 8:13 pm

കഴിഞ്ഞ ദിവസം പനമ്പിള്ളി ന​ഗറിലെ ചായക്കടയിൽ നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ ​ഗുരൂവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളും

akshay kumarഅക്ഷയ് കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ
ബോളിവുഡ് താരം അക്ഷയ് കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കസവ് മുണ്ടുടുത്ത് തനി മലയാളി ലുക്കിലുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. നടന് വേണ്ടി അതീവ സുരക്ഷ ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു

ഗുരുവായൂർ ദേവസ്വം ബോർഡ് മെംബർ കെ എസ് ബാലഗോപാലാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്. ഇന്ന് (സെപ്റ്റംബർ 1) കെ എസ് ബാലഗോപാലിന്റെ ജന്മദിനമായതിനാൽ കേക്ക് കട്ട് ചെയ്യുന്ന ചടങ്ങിലും പങ്കെടുത്താണ് അക്ഷയ് കുമാർ മടങ്ങിയത്.

Also Read: ദീപ നായരെയും കുടുംബത്തെയും പറ്റിച്ച് ചെയ്തതാണോ പ്രിയം, സ്ക്രീൻ ടെസ്റ്റിനാണ് പോയത് എന്ന് നടി; എങ്ങനെ ഒരൊറ്റ സിനിമ ചെയ്തു?

നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന് വേണ്ടി കേരളത്തിൽ എത്തിയതാണ് അക്ഷയ് കുമാർ. കഴി‍ഞ്ഞ ദിവസം നടൻ പനമ്പിള്ളി നഗറിലെ ഒരു ചായക്കടയിൽ നിൽക്കുന്ന ചിത്രം വൈറലായിരുന്നു. ഈ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് എടുത്ത ചിത്രങ്ങളായിരുന്നു അത്.

Also Read: ആരാണ് അതിന് വിധവ ആയത്? ഇന്റർവ്യൂസിൽ പറഞ്ഞതൊക്കെ നുണയാണ് നീ കൊണ്ട് കേസ് കൊടുക്ക്; മസ്താനിയോട് രേണു

പ്രിയദർശൻ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അക്ഷയ് കുമാർ മാത്രമല്ല, സെയ്ഫ് അലി ഖാനും ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ഹായ്വാൻ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം കെ വി എൻ പ്രൊഡക്ഷൻസും തേസ്പിയൻ ഫിലിംസും ചേർന്നാണ് നിർമിയ്ക്കുന്നത്.

Also Read: ജിമിനും സോങ് ഡാ യൂണും പ്രണയത്തിലായിരുന്നു, പക്ഷേ ഇപ്പോൾ അല്ല; സ്ഥിരീകരിച്ച് ബിഗ്ഹിറ്റ് മ്യൂസിക്

US Visa News: അമേരിക്കയിലേക്ക് പോകാൻ എളുപ്പവഴികൾ; ശമ്പളം പ്രശ്നമല്ല, കഴിവാണ് പ്രധാനം!


ഒത്തിരി ബോളിവുഡ് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹായ്വാനുണ്ട്. തഷാൻ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article