തന്നെക്കാള്‍ പ്രായം കുറഞ്ഞയാളുമായി രണ്ടാം വിവാഹം, നരഗയാതന അനുഭവിച്ചു; രണ്ട് ദാമ്പത്യ ജീവിതത്തിലും സംഭവിച്ചതിനെ കുറിച്ച് കുട്ടി പദ്മിനി

1 month ago 4
മൂന്നാം വയസ്സില്‍ സിനിമാ ലോകത്തേക്ക് എത്തിയതാണ് കുട്ടി പദ്മിനി എന്ന നടി. ശിവാജി ഗണേശന്‍, ജെമനി ഗണേശന്‍, എംജിആര്‍, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയവരുടെ സിനിമകളിലെല്ലാം അഭിനയിച്ചിരുന്ന നടി അക്കാലത്ത് ഒരു ഭാഗ്യ നക്ഷത്രം തന്നെയായിരുന്നു. മിനിസ്‌ക്രീനിലും പ്രൊഡക്ഷന്‍ രംഗത്തും എല്ലാം നേടിയെടുത്ത കരുത്തുള്ള സ്ത്രീ. പക്ഷേ സ്വകാര്യ ജീവിതത്തിലേക്ക് വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ പാളിപ്പോയി.

വളരെ ശക്തയായിരുന്നു കുട്ടി പദ്മിനിയുടെ അമ്മയും. എന്നാല്‍ മകളുടെ എല്ലാ കരുത്തുറ്റ തീരുമാനങ്ങളും ശക്തമായ പിന്തുണ നല്‍കി. എന്തുകൊണ്ടാണ് അവളരെ മാത്രം ഒരു ആണിനെ പോലെ സ്വന്തം ഇഷ്ടത്തിന് വളര്‍ത്തുന്നത് എന്ന് സഹോദരങ്ങളടക്കം പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രണയ വിവാഹത്തിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ ശക്തമായി എതിര്‍ത്തു. വേണ്ട എന്ന് തന്നെ പറഞ്ഞു.

Also Read: മാസങ്ങളുടെ ഹാര്‍ഡ് വര്‍ക്ക്, ഇത്രയും വലിയ മാറ്റത്തിന് ആരാണ് പ്രചോദനമായത്? ഗ്രേസ് ആന്റണി പറയുന്നു

അന്നത്തെ ആ പ്രായവും എടുത്ത് ചാട്ടവും, വേണ്ട എന്ന് പറഞ്ഞതിന്റെ വാശിയും കുട്ടി പദ്മിനി അയാള്‍ക്കൊപ്പം തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. തന്നെ ധിക്കരിച്ച് പോയ മകള്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങളെല്ലാം അമ്മ കത്തിച്ചു കളയുകയും ചെയ്തു. പക്ഷേ അമ്മയെ ധിക്കരിച്ചു പോയ കുട്ടി പദ്മിനിയ്‌ക്കോ സന്തോഷമുള്ള ഒരു ജീവിതം ലഭിച്ചില്ല. അദ്ദേഹം കടുത്ത മദ്യപാനിയായിരുന്നു. വീട്ടില്‍ സാധനം വാങ്ങാന്‍ കാശില്ലെങ്കിലും, സ്ഥിരം മദ്യം കിട്ടുന്നുണ്ട്.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തനിക്ക് പേടിയായി, പോരാത്തതിന് ഒരു പെണ്‍കുട്ടിയും പിറന്നിരിയ്ക്കുന്നു. മകള്‍ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍, ആറ് വര്‍ഷത്തെ ആ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കുട്ടി പദ്മിനി പുറത്തു കടന്നു. അമ്മ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. മകളോടൊപ്പം വാടക വീട്ടിലേക്ക് താമസം മാറിയ നടി, അവിടെ നിന്ന് സീരിയലുമായി മുന്നോട്ടു പോയി. അമ്മയുടെയും മകളുടെയും പിണക്കം മാറ്റാന്‍ മുന്‍കൈ എടുത്തത് കമല്‍ ഹാസനാണ്. ഇരുവരെയും ഒന്നിച്ചിരുത്തി സംസാരിപ്പിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു.


വീണ്ടും കുട്ടി പദ്മിനി കരിയറില്‍ തിരക്കായി. ദൂരദര്‍ശനില്‍ ഓടി നടന്ന് പ്രോഗ്രാമുകള്‍ ചെയ്തു, അപ്പോഴേക്കും സണ്‍ ടിവി ചാനല്‍ തുടങ്ങി. അവിടെയും തിരക്കുകള്‍. ആ സമയത്താണ് രണ്ടാമത്തെ ഭര്‍ത്താവ് ആയിരുന്ന പ്രഭുവിനെ പരിചയപ്പെടുന്നത്. ആ പ്രണയ ബന്ധത്തെയും അമ്മ ശക്തമായി എതിര്‍ത്തു. നിന്നെക്കാള്‍ പ്രായം കുറഞ്ഞവനാണ് വേണ്ട, എന്ന് അമ്മ പറഞ്ഞുവെങ്കിലും പദ്മിനി കേട്ടില്ല. മകള്‍ക്ക് പ്രഭുവിനെ വലിയ ഇഷ്ടമായിരുന്നു, അതാണ് പ്രഭുവിനൊപ്പം തന്നെ ജീവിക്കാന്‍ പദ്മിനിയെ പ്രേരിപ്പിച്ചത്.

പക്ഷേ ആ ജീവിതത്തില്‍ താന്‍ നരഗയാതന അനുഭവിച്ചു എന്നാണ് കുട്ടി പദ്മിനി പറഞ്ഞത്. ആദ്യത്തെ ദാമ്പത്യം തകര്‍ന്നതുകൊണ്ടും, മക്കളായതുകൊണ്ടും ആ ബന്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ പദ്മിനി ശ്രമിച്ചു. 19 വര്‍ഷങ്ങള്‍ പിടിച്ചു നിന്നു. അവസാനം മക്കള്‍ വളര്‍ന്നപ്പോള്‍ അവര്‍ തീരുമാനിച്ചു, അങ്ങെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ആ ബന്ധം പിരിഞ്ഞിട്ട് 12 വര്‍ഷങ്ങളായി, ഇപ്പോഴാണ് ഞാന്‍ നഷ്ടപ്പെടുത്തിയ മനോഹരമായ വര്‍ഷങ്ങളെ കുറിച്ച് ഞാന്‍ ആലോചിക്കുന്നത്. പക്ഷേ എന്തിലും ഒരു നന്മയുണ്ട് എന്നാണല്ലോ, ആ ബന്ധത്തിലൂടെ എനിക്ക് എന്റെ മക്കളെ കിട്ടി. അതിനെ ഞാന്‍ അങ്ങനെ കാണുന്നു എന്ന് പദ്മിനി പറയുന്നു

Read Entire Article