തന്നെക്കാൾ പ്രായം കുറഞ്ഞ, സമ്പാദ്യത്തിലോ സ്റ്റാർഡത്തിലോ തന്നെക്കാൾ താഴ്ന്ന ആളെ എന്തുകൊണ്ട് വിവാഹം ചെയ്തു; നയൻതാര പറഞ്ഞ മറുപടി

8 months ago 6

Authored byഅശ്വിനി പി | Samayam Malayalam | Updated: 13 May 2025, 4:59 pm

നയൻതാരയെ ഒന്ന് കാണണം എന്ന് ആ​ഗ്രഹിച്ചിരുന്ന ആരാധകനായിരുന്നു വിഘ്നേശ് ശിവൻ. ഇന്ന് നയൻതാരയുടെ ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. എന്തുകൊണ്ട് വിഘ്നേശ് ശിവനെ ജീവിതത്തിൽ സ്വീകരിച്ചു എന്ന് നയൻതാര ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

<em>നയൻതാരയും വിഘ്നേശ് ശിവനും</em>നയൻതാരയും വിഘ്നേശ് ശിവനും (ഫോട്ടോസ്- Samayam Malayalam)
നയൻതാരയുടെ പ്രണയ ഗോസിപ്പുകൾ എന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. അതിന് ശേഷം വിഘ്നേശ് ശിവനുമായുള്ള പ്രണയവും വിവാഹവും ആരാധകർക്ക് ആദ്യം അമ്പരപ്പായിരുന്നു. കരിയറിൽ തുടക്കകാരനായ വിഘ്നേശ് ശിവൻ, പ്രായത്തിൽ നയൻതാരയെക്കാൾ ഇളയവൻ, നയൻതാരയുടെ സ്റ്റാർഡത്തെ ദൂരെ നിന്ന് ആരാധിക്കുന്ന യുവ സംവിധായകൻ. എന്തുകൊണ്ട് നയൻ വിഘ്നേശിനെ തിരഞ്ഞെടുത്തു എന്ന് പലർക്കും കൺഫ്യൂഷനായിരുന്നു

പക്ഷേ ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് വിഘ്നേശ് ശിവൻ എന്ന് ഇപ്പോൾ നയൻതാരയും വിഘ്നേശും ഒന്നിച്ച് ജീവിച്ച് കാണിക്കുകയാണ്. ഉലകിനും ഉയിരിനും ഒപ്പം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ് വിഘ്നേശും നയൻതാരയും. ഒരു അഭിമുഖത്തിൽ എന്തുകണ്ട് വിഘ്നേശിനെ ജീവിതത്തിൽ തിരഞ്ഞെടുത്തു എന്ന് നയൻതാര വ്യക്തമാക്കിയിരുന്നു.


Also Read: എനിക്ക് പാവം തോന്നുന്നു, ദൈവത്തിന് പോലും ഇത് ഇഷ്ടപ്പെടില്ല, ഇങ്ങനെ ഒരു മനുഷ്യനെ കളിയാക്കണോ; രേണുവിന് വേണ്ടി തെസ്നി ഖാൻ

എനിക്ക് ജീവിതത്തിൽ നേരത്തെ തന്നെ സെറ്റിൽഡ് ആയ, വിജയം നേടി, സമ്പന്നനായ, ആഡംബരമായ ജീവിത ശൈലിയുള്ള ആളെ ആയിരുന്നില്ല എനിക്ക് ജീവിതത്തിൽ വേണ്ടിയിരുന്നത്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം പ്രണയവും ബഹുമാനവും ആയിരുന്നു. അതാണ് എനിക്ക് വിഘ്നേശിൽ നിന്ന് ലഭിച്ചത്. ഈ പ്രണയത്തിന് വേണ്ടിയാണ് ഇത്രകാലം ഞാൻ കാത്തിരുന്നതും. അത് അത്രയും എനിക്ക് ഇന്ന് കിട്ടുന്നുണ്ട്.

Also Read: ഐശ്വര്യ ലക്ഷ്മിയെ കരയിപ്പിച്ച സൂരിയുടെ വാക്കുകൾ; തിന്നാൻ പോലും കാശില്ലാതെ കൊതിയോടെ നോക്കി നിന്ന കാലം, ഇന്ന് ചുവന്ന പരവതാനി വിരിച്ച് കൂട്ടി വരുന്നത് പോലെ

പിന്നെ ഞങ്ങളുടെ കാഴ്ചപ്പാട് ഒരുമിച്ച് ഒരു സമ്രാജ്യം പണിയുക എന്നതാണ്. ഞങ്ങളത് ചെയ്യും, ഈ നെഗറ്റീവ് പറയുന്നവർക്കും വെറുക്കുന്നവർക്കും എല്ലാം ഞങ്ങളെ പ്രശംസിക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്ന് പറയുന്ന ഒരു ദിവസം വരും- നയൻതാര ആത്മവിശ്വാസത്തോടെ പറഞ്ഞു.

തന്നെക്കാൾ പ്രായം കുറഞ്ഞ, സമ്പാദ്യത്തിലോ സ്റ്റാർഡത്തിലോ തന്നെക്കാൾ താഴ്ന്ന ആളെ എന്തുകൊണ്ട് വിവാഹം ചെയ്തു; നയൻതാര പറഞ്ഞ മറുപടി


നല്ല സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്നതിനൊപ്പം നയനും വിഘ്നേശും ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. നിർമാണ കമ്പിനിയും കോസ്മറ്റിക് ബിസിനസ്സും റസ്റ്റോറന്റും എന്നിങ്ങനെ പല ബിസിനസ്സുകളും രണ്ട് പേർക്കുമുണ്ട്. കണക്കുകൾ പ്രകാരം നയൻതാരയ്ക്ക് 200 കോടിയുടെയും വിഘ്നേശിന് 50 കോടിയുടെയും ആസ്തിയാണ്. ഇവർ ഒരുമിച്ചുള്ള സമ്പാദ്യം 215 കോടിയോളം ഉണ്ടെന്നാണ് വിവരം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article