തന്മയ സോള്‍ പ്രധാന വേഷത്തിലെത്തുന്ന ഇരുനിറം ഒടിടിയില്‍

1 month ago 8

Authored by: അശ്വിനി പി|Samayam Malayalam27 Apr 2026, 1:07 p.m. IST

ജിന്റോ തോമസിന്റെ സംവിധാനത്തില്‍, തന്മയ സോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇരുനിറം എന്ന മ്യൂസി ആല്ഡബം ഓടിടിയില്‍ റിലീസായി

iruniramഇരുനിറം
സംസ്ഥാന പുരസ്‌കാര ജേതാവും ബാലതരവുമായ തന്മയ സോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇരുനിറം എന്ന മ്യൂസിക് ആല്‍ബം ഓടിടിയില്‍ റിലീസ് ആയി. കുട്ടികളുടെ കാഴ്ചപ്പാടുകളിലൂടെ വലിയ ലോകത്തിന്റെ കഥ പറയുന്ന ചിത്രം ജിന്റോ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിന്റോ തോമസ് സ്വതന്ത്ര്യ സംവിധായകന്‍ ആകുന്ന ആദ്യത്തെ പ്രൊജക്ടാണിത്. ലോകത്തു ഏറ്റവും നല്ല നിറം തേടിയ അമ്പിളി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇരുനിറത്തില്‍ പറയുന്നത്.

Also Read: മൂന്നാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് അശ്വതിയും ഭര്‍ത്താവും; കുടുംബം വലുതാവുന്നു, ഇനി അഞ്ചുപേര്‍! ആശംസകളുമായി പ്രിയപ്പെട്ടവര്‍

ജാതികതയും വംശീയതയെ കുറിച്ചും സംസാരിക്കുന്ന ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയാണ് ഇപ്പോള്‍ ഓടിടി റിലീസിനു എത്തിയിരിക്കുന്നത്. നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നുള്ള വലിയ സന്ദേശം പകരുന്ന ചിത്രം മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോലയാണ് നിര്‍മ്മിച്ചിരിക്കുന്നത്.


കഥ, തിരക്കഥ വിഷ്ണു കെ മോഹനന്‍ എഴുതുന്നു. തന്മയ സോളിനൊപ്പം ദീനീഷ് ആലപ്പി, ജിയോ ബേബി, കമ്പനി, പ്രദീപ് ബാല, പോള്‍ ഡി, അജിത തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ക്യാമറ റെജി ജോസഫുംഎഡിറ്റിംഗ് &ഡി ഐ പ്രഹ്ലാദന്‍ പുത്തഞ്ചേരിയും അര്‍ജുന്‍ അബയ, ഷംസുദ്ദീന്‍ കുട്ടോത്ത് എന്നിവരുടെ വരികള്‍ക്ക്സാന്റി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. മനോരമ മാക്‌സിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article