തന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന വ്യാജവാർത്ത; ചാനൽ പൂട്ടിക്കാൻ സഹായിക്കണമെന്ന് ഹരീഷ് കണാരൻ

8 months ago 6

09 May 2025, 05:07 PM IST

Hareesh Kanaran

ഹരീഷ് കണാരൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി

തന്റെ ആരോ​ഗ്യനില ​ഗുരുതരമാണെന്ന വ്യാജവാർത്തയ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ. ഇത്തരം വാർത്തകൾക്ക് താനുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്യാൻ സഹായിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

"എന്റെ നില ഗുരുതരം ആണെന്ന് quality of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ?" വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.

ഹരീഷിന്റെ പോസ്റ്റ് നടൻ നിർമൽ പാലാഴി ഷെയർ ചെയ്തിട്ടുണ്ട്. "News of malayalam അഡ്മിനെ... റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് മാതൃഭൂമി പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും #hareeshkanaran വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കുമോ..." എന്നാണ് അദ്ദേഹം സ്ക്രീൻഷോട്ടിനൊപ്പം എഴുതിയത്.

നിരവധി പേരാണ് ഹരീഷ് കണാരന് പിന്തുണയുമായി എത്തിയത്. നിങ്ങളെ കൊന്നില്ലല്ലോയെന്നും ഇത്തരം ആളുകൾ എത്രപേരെയാണ് കൊല്ലുന്നതെന്നും ഇവരെ ഒരു പാഠം പഠിപ്പിക്കണം എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ.

Content Highlights: Actor Hareesh Kanaran refutes mendacious reports astir his captious wellness condition

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article