Authored byഅശ്വിനി പി | Samayam Malayalam | Updated: 8 May 2025, 6:08 pm
ഈ പ്രായത്തില്‍ മറ്റൊരു പങ്കാളിയെ കിട്ടാത്തതില്‍ വിഷമിച്ച് ജീവിക്കുകയാണോ റിമി, അതോ ഭര്‍ത്താവില്ലാത്ത വിഷമം നിങ്ങളോട് വന്ന് പറഞ്ഞോ എന്നായിരുന്നു ഒരാളുടെ ചോദ്യം
റിമി ടോമി (ഫോട്ടോസ്- Samayam Malayalam) വിവാഹ മോചനത്തിന് ശേഷം റിമി ടോമിയില്‍ ഏറ്റവും പ്രകടമായി കണ്ട മാറ്റം, നടിയുടെ ഫിറ്റ്‌നസ്സ് ആയിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റിമി ടോമി, നന്നായി ശരീര ഭാരം കുറച്ചു. ഇപ്പോള്‍ മനസ്സിന്റെ സന്തോവും വര്‍ക്കൗട്ട് ചെയ്യുന്നത് തന്നെയാണ്. ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് റിമി ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. അതിന് താഴെയാണ് റിമിയ്ക്ക് ഒരു പങ്കാളിയെ കിട്ടാത്തതിലുള്ള തര്‍ക്കം നടന്നത്.
Also Read: എന്റെ ഭര്‍ത്താവിനെ അത്രയും മോശക്കാരനാക്കി, എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല, ദേഷ്യം തോന്നി; തുറന്നടിച്ച് ദേവയാനി
'ചേച്ചിയ്ക്ക് എത്രയും പെട്ടന്ന് അടിപൊളി പാര്‍ട്ണറെ കിട്ടട്ടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് റിമി ഒരു പങ്കാളിയെ കിട്ടാതെ വിഷമിച്ചിരിക്കുകയാണോ എന്ന് ചോദിച്ച് മറ്റൊരാളെത്തി. 'നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവര്‍ക്ക് പാര്‍ട്ണറെ കിട്ടാതെ സങ്കടപ്പെട്ട് ജീവിക്കുകയാണ് എന്ന്. അതോ ഭര്‍ത്താവ് ഇല്ലാത്തതില്‍ വിഷമിച്ച് ജീവിക്കുകയാണ് എന്ന് അവര്‍ പറഞ്ഞോ' എന്ന് ചോദിച്ചായിരുന്നു കമന്റ്.
ആരാധകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്കാണ് റിമി പ്രശ്‌നം പരിഹരിച്ചുകൊണ്ട് എത്തിയത്. 'ഇനി നിങ്ങള്‍ തമ്മില്‍ ഒരു അടി വേണ്ട, പ്ലീസ്' എന്ന് പറഞ്ഞായിരുന്നു റിമിയുടെ മറുപടി. എന്നാലും അത് പറയാന്‍ പാടില്ലല്ലോ, സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല എന്ന് പറഞ്ഞ് വേറെ ചിലര്‍. എന്തായാലും കമന്റും റിമിയുടെ മറുപടിയും വൈറലായിട്ടുണ്ട്.
തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള തര്‍ക്കത്തിന് മറുപടിയുമായി റിമി; നല്ല പാര്‍ട്ണറെ കിട്ടത്ത സങ്കടത്തിലാണോ?
ഈ കമന്റിന് മാത്രമല്ല, വീഡിയോയ്ക്ക് താഴെ വന്ന മറ്റ് പല കമന്റുകള്‍ക്കും റിമി ടോമി മറുപടി നല്‍കുന്നുണ്ട്. ശക്തമായി മുന്നോട്ടു പോകുക, താങ്കള്‍ ഒരു പ്രചോദനമാണ് എന്നൊക്കെയുള്ള കമന്റുകള്‍ക്ക് താഴെ സ്‌നേഹം അറിയിച്ച് റിമി ടോമി എത്തി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·