
'തുടരും' തമിഴ് റിലീസ് പോസ്റ്റർ, മലയാളം പോസ്റ്റർ | Photo: Facebook/ Mohanlal
തമിഴിലും വിജയക്കുതിപ്പ് തുടരാന്‍ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'. ചിത്രം തമിഴില്‍ മേയ് ഒമ്പതിന് തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
മലയാളത്തിനൊപ്പം 'തുടരും' തെലുങ്കിലും റിലീസ് ചെയ്തിരുന്നു. ഏപ്രില്‍ 25-നാണ് ചിത്രം ആഗോളറിലീസായി എത്തിയത്. ചിത്രം പുറത്തിറങ്ങി മൂന്നുദിവസത്തിനുള്ളില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. ആറുദിവസംകൊണ്ട് 100 കോടി ക്ലബ്ബിലും കയറി.
തെലുങ്കില്‍ ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലര്‍ വിതരണക്കാരായ ദീപാ ആര്‍ട്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പിന്നാലെ, മലയാളത്തിലും സക്‌സസ് ട്രെയ്‌ലര്‍ ഇറങ്ങി. മലയാളത്തിലേയും തെലുങ്കിലേയും വിജയക്കുതിപ്പ് തമിഴിലും തുടരാമെന്ന പ്രതീക്ഷയിലാണ് 'തുടരും' ടീം.
മോഹന്‍ലാല്‍- ശോഭനാ ടീം വീണ്ടും ഒന്നിച്ച 'തുടരും' സംവിധാനംചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഓപ്പറേഷന്‍ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.
ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷഫീഖ് വി.ബി. എന്നിവരാണ് എഡിറ്റര്‍മാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം.
മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് 'തുടരും'. സംവിധായകന്‍ ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ളരാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്‍, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്‍ജുന്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം 'സാഗര്‍ ഏരിയാസ് ജാക്കി'യില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചിരുന്നെങ്കിലും ഇരുവരും 21 വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡികളായി എത്തുന്നു എന്ന പ്രത്യേക ചിത്രത്തിനുണ്ടായരുന്നു. 2004-ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും ഒടുവില്‍ ജോഡികളായി അഭിനയിച്ചത്.
Content Highlights: Mohanlal- Shobana `Thudarum` conquers Malayalam & Telugu container office, present releasing successful Tamil connected May 9
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·