
ലക്ഷ്മി മേനോൻ | Photo: Facebook/ Lakshmi Menon
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പോലീസ് തിരയുകയാണ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മി മേനോനൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. ലക്ഷ്മി മേനോനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം, നടി ഒളിവിലാണെന്ന വിവരവും പോലീസ് നല്‍കുന്നുണ്ട്.
മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി സിനിമകള്‍ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോന്‍. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സുന്ദരപാണ്ഡ്യനി'ലൂടെ നായകനടിയായി. 'കുംകി'യാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം. 'കുംകി'യിലേയും 'സുന്ദരപാണ്ഡ്യനി'ലേയും അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
വിനയന്‍ ചിത്രത്തിന് ശേഷം അലി അക്ബര്‍ സംവിധാനംചെയ്ത 'ഐഡിയല്‍ കപ്പിളി'ല്‍ ലക്ഷ്മി മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീടാണ് തമിഴിലേക്ക് ചുവടുമാറ്റിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ സിദ്ധാര്‍ഥ് ചിത്രം 'ജിഗര്‍തണ്ട', കാര്‍ത്തിയുടെ 'കൊമ്പന്‍' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ശിവ സംവിധാനംചെയ്ത 'വേതാള'ത്തില്‍ അജിത് കുമാറിന്റെ സഹോദരി വേഷം ലക്ഷ്മി മേനോനെ കൂടുതല്‍ ശ്രദ്ധേയയാക്കി. 'ചന്ദ്രമുഖി'യുടെ രണ്ടാംഭാഗമായ 'ചന്ദ്രമുഖി 2'-വില്‍ പ്രധാനവേഷം ചെയ്തിരുന്നു.
ദിലീപിനെ നായകനാക്കി ജോഷി സംവിധാനംചെയ്ത 'അവതാര'ത്തിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ചിത്രവും ലക്ഷ്മിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീപ് അവതരിപ്പിച്ച മാധവന്‍ മഹാദേവന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ മണിമേഘല എന്ന കഥാപാത്രത്തെയാണ് 'അവതാര'ത്തില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ചത്. എന്നാല്‍, അതിന് ശേഷം മലയാളത്തില്‍ അധികം പടങ്ങള്‍ ചെയ്തില്ല. തമിഴ് ചിത്രം 'ശബ്ദ'മാണ് നടിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlights: Who is Lakshmi Menon accused successful IT idiosyncratic battle case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·