Published: June 11 , 2025 01:22 PM IST
1 minute Read
ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗ് മത്സരത്തിനിടെ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരത്തിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജഴ്സി ഉയർത്തിക്കാട്ടുന്ന ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ടൂർണമെന്റിൽ കമന്റേറ്ററായി എത്തിയിട്ടുള്ള ചെന്നൈയുടെ മുൻ താരം എസ്.ബദരീനാഥിനു മുന്നിലാണ്, ഗാലറിയിലിരുന്ന് ആരാധകൻ ആർസിബി ജഴ്സി ഉയർത്തിക്കാട്ടിയത്. ആദ്യം ആരാധകനെ അവഗണിച്ച ബദരീനാഥ്, പിന്നീട് കൈ ഉയർത്തിക്കാട്ടി ചെറുചിരിയോടെ പ്രതികരിച്ചു.
ഐപിഎലിന്റെ തുടക്ക കാലത്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു തമിഴ്നാട്ടുകാരൻ കൂടിയായ ബദരീനാഥ്. 2008 മുതൽ 2013 വരെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്ന താരം, രണ്ട് കിരീടവിജയങ്ങളിലും പങ്കാളിയായി. 2010, 2011 വർഷങ്ങളിൽ ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ബദരീനാഥും അംഗമായിരുന്നു. ഇതിനൊപ്പം 2010ൽ ചാംപ്യൻസ് ലീഗ് ട്വന്റി20 കിരീടവും ചൂടി.
അതേസമയം, 18 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ആർസിബി ഇത്തവണ ഐപിഎൽ കിരീടം ചൂടിയത്. കലാശപ്പോരാട്ടത്തിൽ ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിങ്സിനെ ആറു റൺസിനാണ് ആർസിബി വീഴ്ത്തിയത്. ഐപിഎലിന്റെ തുടക്കം മുതൽ ആർസിബിക്കായി കളിക്കുന്ന സൂപ്പർതാരം വിരാട് കോലിയുടെയും നീണ്ട കാത്തിരിപ്പാണ് ഈ കിരീടവിജയത്തോടെ അവസാനിച്ചത്.
English Summary:








English (US) ·