തമ്മില്‍ പിണങ്ങി പോകല്ലേ... മഹാലക്ഷ്മിയെയും മറ്റ് സഹോദരങ്ങളെയും ചേര്‍ത്തു പിടിച്ച് മീനാക്ഷി

3 weeks ago 6

Authored by: അശ്വിനി പി|Samayam Malayalam11 May 2026, 8:24 p.m. IST

മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള സാമ്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. എവിടെ പോയാലും മീനാക്ഷിക്ക് പിന്നാലെ ചേച്ചീ ചേച്ചീ എന്ന് വിളിച്ച് മഹാലക്ഷ്മിയും ഉണ്ടാവുമത്രെ

meenakshi mahalakshmiമീനാക്ഷിയും സഹോദരങ്ങളും
വാഴ 2 എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സഹോദര സ്‌നേഹം. തമ്മില്‍ പിണങ്ങി പോകല്ലേ.. നമ്മള്‍ക്ക് നാം തന്നെയല്ലേ.. എന്ന പാട്ടിനൊപ്പം സഹോദരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ഓരോരുത്തരും. അപ്പോള്‍ പിന്നെ ദിലീപിന്റെ കുടുംബവും പിന്നോട്ടു നില്‍ക്കണോ?

അനിയത്തി മഹാലക്ഷ്മി ഉള്‍പ്പടെ മറ്റ് കസിന്‍സിനൊപ്പമുള്ള മീനാക്ഷി ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛമ്മയ്‌ക്കൊപ്പം കൊച്ചുമക്കള്‍ എല്ലാവരും നില്‍ക്കുന്ന ഒരു ഫോട്ടോയും, കസിന്‍സിനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രവുമാണ് വൈറലാവുന്നത്. കാവ്യ മാധവന്റെ ഫാന്‍സ് പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒന്നിച്ചു കൂടുമ്പോഴുള്ള സ്‌നേഹം ചിത്രങ്ങളില്‍ വളരെ പ്രകടമാണ്.

Also Read: അച്ഛന്‍ ചെയ്യാത്തത് അമ്മയ്ക്കും പെങ്ങള്‍ക്കും വേണ്ടി ചെയ്യുന്നവന്‍; ജേയ്‌സണ്‍ സഞ്ജയിയെ കുറിച്ച് അറിയാത്തത് ചിലത്

മീനാക്ഷി ദിലീപിന്റെ സഹോദരങ്ങളുടെ മക്കളുമായി വളരെ നല്ല ബോണ്ടിങ് ആണ് ഷെയര്‍ ചെയ്യുന്നത് എന്ന് ചില അഭിമുഖങ്ങളില്‍ ദിലീപ് പങ്കുവച്ചിട്ടുണ്ട്. മഹാ ലക്ഷ്മിയ്ക്കും ഏറ്റവും പ്രിയം ചേച്ചി മീനാക്ഷി തന്നെയാണ്. ഇരുവരും തമ്മില്‍ നല്ല പ്രായ വ്യത്യാസം ഉണ്ട്, പക്ഷേ എന്നിരുന്നാലും എന്തിനും ചേച്ചീ ചേച്ചീ എന്ന് വിളിച്ച് മഹാലക്ഷ്മി പിന്നാലെ തന്നെയുണ്ടാവുമത്രേ. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോകളിലും അത് വ്യക്തമാണ്. ചേച്ചിയോട് ഒട്ടി തന്നെയാണ് മഹാലക്ഷ്മി എപ്പോഴുമുള്ളത്.

Also Read: ആരോഗ്യം ഇപ്പോഴും വളരെ മോശമാണ്; 22 ആം വയസ്സില്‍ തുടങ്ങിയ വേദനകളെ കുറിച്ചും സമ്മര്‍ദ്ദങ്ങളെ കുറിച്ചും രഞ്ജിനി ഹരിദാസ്


Also Read: വലിച്ച് വലിച്ച് എന്റെ ഒരു ഭാഗം താഴ്ന്നു, ഞാന്‍ മോഹന്‍ലാലിനെ പോലെ ആകുമോ എന്ന് പ്രസന്ന;14 വര്‍ഷത്തെ ദാമ്പത്യം!

മഹാലക്ഷ്മിയും മീനാക്ഷിയും തമ്മിലുള്ള സാമ്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. രണ്ട് പേരുടെയും ചെറുപ്പത്തിലുള്ള ഫോട്ടോകള്‍ ഒരുപോലെയാണെന്നാണ് ദിലീപ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article