19 July 2025, 11:00 AM IST

തരുൺ മൂർത്തി | Photo: Screen grab/ YouTube: Tharun Moorthy
സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഒരുവേദിയില്‍ സംവിധായകന്‍ മിമിക്രി അവതരിപ്പിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒന്‍പതുവര്‍ഷം മുമ്പുള്ളതാണ് വീഡിയോ. അജു വര്‍ഗീസിന്റെ ശബ്ദമാണ് തരുണ്‍ വീഡിയോയില്‍ അനുകരിക്കുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ തന്നെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വീഡിയോ ഏത് പരിപാടിയില്‍നിന്നുള്ളതാണെന്ന് വ്യക്തമല്ല. ആയിരത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള ചാനലില്‍ വന്ന വീഡിയോ നാലായിരത്തോളം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'വ്യത്യസ്തമായ ശബ്ദം അനുകരിക്കാനുള്ള ശ്രമമാണ്. ഇതുവരെ ആരും അനുകരിച്ച് കണ്ടിട്ടില്ല', എന്ന മുഖവുരയോടെ അജു വര്‍ഗീസിന്റെ രണ്ട് ഡയലോഗുകള്‍ തരുണ്‍ അനുകരിച്ചു.
'തരുണ്‍ മൂര്‍ത്തിക്ക് മിമിക്രിയും വശമുണ്ടായിരുന്നല്ലേ', എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ ചോദിക്കുന്നത്. 'അജുവിന്റെ സൗണ്ട് പക്കാ കിടു', ആണെന്നും ആരാധകര്‍ പറയുന്നു. വീഡിയോ പുറത്തിറങ്ങിയ കാലത്തുതന്നെ തരുണിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നിരുന്നു.
Content Highlights: 9-year-old video of manager Tharun Moorthy mimicking Aju Varghese dependable goes viral connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·