തര്‍ക്കിച്ച് റൂട്ടും പ്രസിദ്ധും, ഫോറടിച്ച് മറുപടി; രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെട്ടു

5 months ago 5

01 August 2025, 09:08 PM IST

prasidh-root

അമ്പയർ പ്രസിദ്ധ് കൃഷ്ണയുമായി സംസാരിക്കുന്നു | X.com/@zeracast

കെന്നിങ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം വാക്‌പോരുമായി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടും ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും. മത്സരത്തിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലാണ് സംഭവം. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെട്ടു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ ബൗളര്‍ റൂട്ടിനെ നോക്കി എന്തൊക്കെയോ പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നല്‍കി. അടുത്ത പന്തില്‍ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെട്ടു.

ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. താരത്തെ സിറാജ് എള്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. നിലവിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു.

Content Highlights: India Pacer In Heated Spat With Joe Root trial match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article