സിനിമകൾക്ക് പുറമേ നടൻ അജിത് കുമാർ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതും ആഘോഷമാക്കാറുണ്ട് ആരാധകർ. അദ്ദേഹം ഏത് ലുക്കിൽ എത്തുന്നു എന്നതാണ് ഏവരും പ്രത്യേകം ശ്രദ്ധിക്കാറ്. നിലവിൽ ബെൽജിയത്തിലുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. തല മൊട്ടയടിച്ച ശേഷം മുടി വന്നുതുടങ്ങിയ അവസ്ഥയിലാണ് പുറത്തുവന്ന വീഡിയോയിൽ അജിത്തിനെ കാണാനാവുക.
ഈ വാരാന്ത്യത്തിൽ നടക്കുന്ന GT4 യൂറോപ്യൻ സീരീസിനായുള്ള പരിശീലനത്തിനാണ് അജിത്ത് ബെൽജിയത്തിലെത്തിയത്. ബെൽജിയത്തിലൂടെ നടക്കുന്നതും സുഹൃത്തിനൊപ്പം സൈക്കിൾ സവാരി നടത്തുന്നതുമായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. GT4 യൂറോപ്യൻ സീരീസിന്റെ ഭാഗമായ യൂണിഫോം ധരിച്ചുകൊണ്ട് മൊബൈൽ നോക്കുന്ന താരത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അജിത് കുമാർ റേസിംഗിൻ്റെ ഔദ്യോഗിക X പേജിൽ, GT4 സീരീസിന് മുന്നോടിയായി നടൻ തൻ്റെ കാർ പരിശോധിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ, അദ്ദേഹം തൻ്റെ ടീമംഗങ്ങളെയും റേസുമായി ബന്ധപ്പെട്ട ആളുകളെയും കാണുന്നത് കാണാം. അജിത് കുമാറിൻ്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കണ്ടാൽ അജിത്തിനെ കാണുമ്പോൾ അദ്ദേഹം നായകനായ 'റെഡ്' എന്ന ചിത്രം ഓർമവരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി ഈ വർഷം റിലീസ് ചെയ്തത്. നേരത്തേ ഒരു അഭിമുഖത്തിൽ, റേസിംഗ് സീസണിൽ താൻ സിനിമകളൊന്നും കരാർ ചെയ്യില്ലെന്ന് നടൻ പറഞ്ഞിരുന്നു. അതിനിടെ, 'ഗുഡ് ബാഡ് അഗ്ലി'യുടെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ അധിക് രവിചന്ദ്രനുമായി അജിത് കുമാർ വീണ്ടും കൈകോർത്തേക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
Content Highlights: Ajith Kumar debuts a buzz chopped successful Belgium portion prepping for the GT4 European series
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·