തലമുറകളായി കൈമാറിവന്ന പാരമ്പര്യം! കാലുപിടിച്ചുപറഞ്ഞിട്ടും അന്നവർ പുച്ഛിച്ചു; എന്റെ സ്വപ്നങ്ങൾ മകളിലൂടെ നേടുന്നു

4 months ago 4

Authored by: ഋതു നായർ|Samayam Malayalam12 Sept 2025, 11:58 am

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നമ്മൾ യൂസ് ചെയ്‌താൽ കമന്റ്സ് വായിക്കാൻ നിക്കരുത്. നിന്നാൽ നമ്മുടെ സമാധാനം പോകും.

urmila unni vashyagandhi perfume her opens up   astir  caller   businessഊർമിള ഉണ്ണി(ഫോട്ടോസ്- Samayam Malayalam)

പെർഫ്യൂം നിർമ്മാണത്തെക്കുറിച്ചും മകളെക്കുറിച്ചും മനസ്സ് തുറന്ന് ഊർമ്മിള ഉണ്ണി .

എന്റെ പേരിലും ഒരു പെർഫ്യൂം വേണം എന്ന് ഒരു ആഗ്രഹം ആയിരുന്നു. ഇത് ചെയ്യുന്ന ആളുകളോട് ഒക്കെ കാലു പിടിച്ചു ചോദിച്ചിട്ടുണ്ട്. എന്റെ കൈയ്യിൽ ഒരുകൂട്ടുണ്ട് ആക്കി തരാമോ എന്ന് . ആരും ചെയ്തു തന്നില്ല. പക്ഷേ എല്ലാവരും പുച്ഛിച്ചു. അങ്ങനെ തൃശൂർ ഉള്ള ഒരാൾ ആണ് ഇത് ചെയ്തു തരുന്നത്.

തലമുറകൾ കൈമാറി വന്ന പാരമ്പര്യം

അപ്പൂപ്പൻ അമ്മൂമ്മക്ക്‌ കൊടുത്തു അമ്മൂമ്മ അമ്മയ്ക്കും അമ്മ എനിക്കും ഞാൻ ഉത്തരക്കും, അവൾ അവളുടെ മകൾക്കും കൊടുത്തു തലമുറകൾ കൈമാറി വന്ന പാരമ്പര്യം ആക്കാൻ ആയിരുന്നു എന്റെ ഉദ്ദേശ്യം. അങ്ങനെ പെർഫ്യൂം കമ്പനി ഇത് ഏറ്റെടുത്തു. അങ്ങനെ ഒരുപാട് കാലത്തെ ആഗ്രഹം മൂന്നുവർഷം മുൻപേ ആണ് നടന്നത്.

എന്റെ സിനിമ സുഹൃത്തുക്കൾ ആരും തന്നെ വയ്യ എന്ന് പറയാതെ എല്ലാവരും ഇതേക്കുറിച്ചു വീഡിയോ ചെയ്തുതരും. അത് ഞാൻ സോഷ്യൽ മീഡിയ വഴി പങ്കിടും. ആളുകൾ വാങ്ങി തുടങ്ങി അത്യാവശ്യം പബ്ലിസിറ്റി കിട്ടുന്നുണ്ട്. ഷോപ്പുകളിൽ വിൽക്കാൻ വച്ചിട്ടില്ല പകരം ഓൺലൈൻ വഴിയാണ് വിൽപ്പന;


മകൾ കൂട്ടുകാരി

എനിക്ക് എന്റെ മകൾ ഒരു കൂട്ടുകാരി കൂടിയാണ്. പ്രരാർത്ഥിച്ചു പ്രാർത്ഥിച്ചു ഞാൻ അവളെ പെണ്ണ് ആക്കിയതാണ്. വയറിൽ പിടിച്ചു ഞാൻ എപ്പോളും പ്രാർത്ഥിക്കുമായിരുന്നു. പെണ്കുഞ്ഞാകാൻ. എന്റെ ജീവിതം ഉത്തരയിൽ ആണ് കാണുന്നത്.എല്ലാം ഞാൻ അവളിലൂടെയാണ് നേടിയെടുക്കുന്നത്.


ഞാൻ ആസ്വദിക്കാത്ത ഒരു കാര്യം അഭിനയമാണ്. ഫീൽഡിലേക്ക് എത്തുന്നത് വിധികൊണ്ടാകണം. ഒരിക്കലും ഞാൻ അങ്ങോട്ട് പോയതല്ല. ജി അരവിന്ദും എന്നെ തേടിവന്നതാണ്. പല കഥാപാത്രങ്ങളും എന്നിലേക്ക് എത്തിയതാണ്. പെണ്ണുകാണാൻ വന്നപോലെ ആണ് എന്നെ തെരഞ്ഞെടുക്കാൻ സംവിധായകൻ വന്നത്. അച്ഛന്റെ സപ്പോർട്ട് കൊണ്ടാണ് ഞാൻ പോകുന്നത്, എങ്ങിനെ ഒക്കെയോ അഭിനേത്രി ആയി. പക്ഷേ എന്നെ ആളുകൾ അറിയുന്നത് അഭിനേത്രി എന്ന നിലയിലാണ്. അത് എന്റെ വലിയ അനുഗ്രഹം തന്നെയാണ്. എഴുത്താണ് ഏറെ ഇഷ്ടം.ചില പച്ചയായ സത്യങ്ങൾ അതിലുണ്ട്, അതാണ് അത് പബ്ലീഷ് ചെയ്യാതെ വച്ചിരിക്കുന്നത്.

ഗണപതിയോടുള്ള ആരാധനാ ചെറുപ്പം മുതൽക്കേ തുടങ്ങിയതാണ്. എല്ലാത്തിന്റെയും തുടക്കം ഭഗവാൻ ആണ്. ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് ഉണ്ട്. ഇടപ്പള്ളിയിൽ ഞാൻ താമസത്തിന് എത്തിയപ്പോഴാണ് ഭർത്താവിന് വയ്യാതെ വരുന്നത്, അപ്പോഴാണ് ഒരാൾ പറയുന്നത് ഇവിടെ വന്നിട്ട് ഭഗവാനെ കാണാൻ പോയില്ലേ എന്ന്. ഞാൻ ഭഗവാനെ പോയി വണങ്ങി വന്നപ്പോഴേക്കും അദ്ദേഹത്തിൻെറ അസുഖം പോയി. ഇത് എന്റെ വിശ്വാസം ആണ് നിങ്ങൾ വിശ്വസിച്ചേ മതിയാകൂ എന്നില്ല; ഊർമിള ആനിയോട് പറയുന്നു.
Read Entire Article