Authored by: അശ്വിനി പി|Samayam Malayalam•1 Jun 2025, 6:11 pm
കൈവിട്ടു പോകുന്ന പല അവസരങ്ങളും ജീവിതത്തലുണ്ടാവും. അങ്ങനെ ഒരു അവസരം നഷ്ടപ്പെട്ടതിൽ റിമി ടോമിയ്ക്ക് ഇപ്പോഴും വലിയ നിരാശയുണ്ട്.
റിമി ടോമി (ഫോട്ടോസ്- Samayam Malayalam) അപ്പോഴും സിനിമകളിലും ഗാനമേളകളിലും റിമി ടോമി സജീവമായിരുന്നു. ആങ്കറിങും വിട്ടില്ല. ഒരു കൈ അഭിനയത്തിലും പരീക്ഷിച്ചു. നായിക, ഗായിക എന്നതിനപ്പുറം റിമിയുടെ പാട്ടു പാടുമ്പോഴുള്ള എനർജിയും, തമാശ കലർന്ന സംസാരവും ആളുകൾക്ക് താരത്തോടുള്ള ഇഷ്ടം കൂടാൻ കാരണമായി. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി എത്താറുള്ള റിമി ടോമി, ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 5 ന്റെ വേദിയിൽ തനിക്ക് നഷ്ടപ്പെട്ട ഒരു വലിയ അവസരത്തെ കുറിച്ച് തുറന്നു പറഞ്ഞു.
Also Read: എല്ലാത്തിൽ നിന്നും പെട്ടന്ന് പുറത്ത് കടക്കാൻ എനിക്ക് സാധിക്കുന്നത് ഇതുകൊണ്ടാണ് എന്ന് മീര നന്ദൻ; എത്ര വിമർശിച്ചാലും അതൊന്നും മാറില്ലഞാൻ ഇതുവരെ തമിഴ് സിനിമയിൽ ഒരു പാട്ട് പാടിയിട്ടില്ല. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ട്, മീശമാധവൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ പാടാൻ ഒരവസരം കിട്ടിയിരുന്നു. തമിഴിൽ കാത്ത് കാത്തിരുന്ന് ഒരു അവസരം വന്നു. അങ്ങനെ ഞാനും അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം കൂടെ ചെന്നൈയിൽ എത്തി. റെക്കോഡിങ് പറഞ്ഞതിന്റെ തലേ ദിവസം തന്നെ പോയി, അവിടെ സ്റ്റേ ചെയ്യുകയായിരുന്നു.
ശ്രീ സൂര്യ മൂവീസ് നിർമിയ്ക്കുന്ന ചിത്രത്തിൽ, വിദ്യാസാഗർ സാറിന്റെ ഈണത്തിലുള്ള പാട്ട്. പക്ഷേ റെക്കോഡിങിനായി ചെന്നപ്പോൾ വരികൾ എഴുതി പൂർത്തിയായിട്ടില്ല. ഒറ്റ ദിവസം കൂടെ ഇവിടെ നിൽക്കാമോ, നാളെ റെക്കോഡിങ് പൂർത്തിയാക്കിയിട്ട് പോകാം എന്ന് പറഞ്ഞു. പക്ഷേ എനിക്കത് സാധിക്കില്ലായിരുന്നു. തൊട്ടടുത്ത ദിവസം രാജസേനൻ സാറിന്റെ ഒരു ഷോ ഏറ്റെടുത്തിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും ഏറ്റെടുത്ത പ്രോഗ്രാം ഒഴിവാക്കാൻ സാധിക്കില്ല, പറഞ്ഞ ഡേറ്റിന് നമ്മളവിടെ എത്തുക തന്നെ വേണം. അങ്ങനെ ആ പാട്ട് പാടാതെ വളരെ നിരാശയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
2004 ൽ പുറത്തിറങ്ങിയ ആ സിനിമയിലെ പാട്ട് ഇന്റർനാഷണൽ ഹിറ്റാകുകയും ചെയ്തു. കരിയറിലെ ഏറ്റവും വലിയ നഷ്ടമാണത്, ഇപ്പോൾ ആലോചിക്കുമ്പോഴും വിഷമമുണ്ട്, പക്ഷേ എന്തു ചെയ്യാം, അതിനുള്ള ഭാഗ്യം ഉണ്ടായില്ല, അത് തലയിൽ വരച്ചിട്ടില്ല- റിമി ടോമി പറഞ്ഞു. വിജയ് യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗില്ലി എന്ന ചിത്രത്തില്, അപ്പടി പോട് പോട് എന്ന ഗാനം. അനുരാധ ശ്രീറാം ആണ് റിമിയ്ക്ക് പകരം പിന്നീട് ആ പാട്ട് പാടിയത്. പി വിജയ് ആണ് പാട്ടിന്റെ വരികൾ എഴുതിയിരുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·