'തലയും പിള്ളേരും' വീണ്ടുമെത്തുന്നു, 18 വർഷങ്ങൾക്കുശേഷം; ഛോട്ടാ മുംബൈ റീ റിലീസ് ഈ മാസം

8 months ago 10

chotta mumbai

ഛോട്ടാമുംബൈ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കോമഡി രം​ഗങ്ങളിലൂടെയും സോഷ്യൽ മീഡിയാ മീമുകളിലൂടെയും ആരാധകർ ഇന്നും കൊണ്ടാടുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കൽക്കൂടി തിയേറ്ററുകളിലെത്തുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അതും 4K ദൃശ്യമികവിൽ.

റിലീസ് ചെയ്ത് 18 വർഷങ്ങൾക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്‌. മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. നടേശൻ എന്ന ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരനുമായി ഏറ്റുമുട്ടേണ്ടിവരുന്ന തലയുടേയും ​ഗ്യാങ്ങിന്റെയും കഥ പറയുന്ന ഛോട്ടാ മുംബൈ ആ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു.

മോഹൻലാൽ നായകനായ ചിത്രത്തിൽ ഭാവനയായിരുന്നു നായിക. കലാഭവൻ മണിയാണ് വില്ലൻ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരൻ, ജ​ഗതി ശ്രീകുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ബിജുക്കുട്ടൻ, രാജൻ പി. ദേവ്, ഭീമൻ രഘു, വിനായകൻ, മണിയൻപിള്ള രാജു, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരൻ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്.

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവരാണ് ചിത്രം നിർമിച്ചത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. അഴകപ്പനാണ് ഛായാ​ഗ്രഹണം. ശരത് വയലാർ ​ഗാനരചനയും രാഹുൽ രാജ് സം​ഗീതസംവിധാനവും നിർവഹിച്ചു. ഹൈ സ്റ്റുഡിയോസാണ് 4K റീമാസ്റ്ററിങ് നടത്തിയത്. പിആർഒ - വാഴൂർ ജോസ്, പി. ശിവപ്രസാദ്.

Content Highlights: Chotta Mumbai Re-Release: Mohanlal's Classic Returns to Theaters successful 4K

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article