തലവര മാറ്റുന്ന ഒറ്റനീക്കം! എതിരാളികളെ ഞെട്ടിക്കാൻ സഞ്ജുവിന്റെ കൊച്ചി; നയിക്കാൻ സാംസൺ ബ്രോസ്

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 10, 2025 06:01 PM IST

1 minute Read

കൊച്ചി ക്യാപ്റ്റൻ സാലി സാംസണും വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണും
കൊച്ചി ക്യാപ്റ്റൻ സാലി സാംസണും വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണും

കൊച്ചി∙ സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണിനെത്തുന്നത്.

സാലി വിശ്വനാഥ് നയിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്. ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിന്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. ആ ഒറ്റനീക്കമാണ് ലീഗില്‍ കൊച്ചിയുടെ തലവര മാറ്റിക്കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്‍പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾറൗണ്ട് മികവും മികച്ച ബോളർമാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ട‍ർമാരുടെ നീണ്ട നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ.ജെ. രാകേഷ്, ജെറിൻ പി. എസ്, അഖിൽ കെ. ജി, മുഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ട‍ർമാർ. വേഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ.എം. ആസിഫും അഖിൻ സത്താറുമാണ് പേസ് ബൗളിങ് നിരയിലുള്ള പ്രമുഖ താരങ്ങൾ. വിനൂപ് മനോഹരനും ജെറിനും കെ.ജെ. രാകേഷിനുമൊപ്പം എൻ. അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

മുൻകേരള താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമംഗവുമായ റൈഫി വിൻസെന്റ് ഗോമസാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഹെഡ് കോച്ച്.  പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായും ടീം സിലക്ടറായും പ്രവർത്തിച്ചിട്ടുള്ള റൈഫി, രാജസ്ഥാൻ റോയൽസിന്റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി.എം. ദീപക്കാണ് കോച്ചിങ് ഡയറക്ട‍ർ. എ.ടി. രാജാമണി, സനുത് ഇബ്രാഹിം, എസ്. അനീഷ് എന്നിവരാണ് മറ്റ് പരിശീലക‍ർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

ടീമംഗങ്ങൾ - സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ.ജെ. രാകേഷ്, അഖിൻ സത്താ‍ർ, കെ. എം. ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് .കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് .എൻ,  മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ.ജി.

English Summary:

Kochi Blue Tigers well-prepared for the 2nd play with a premix of experienced and young talents, aiming for a important interaction successful the league

Read Entire Article