'തലൈവർ ഷോ'; ഒരു ടിക്കറ്റിന് 4500 രൂപ?, കൂലി കാണാൻ ആരാധകർ മറ്റ് സംസ്ഥാനങ്ങളിലേക്ക്

5 months ago 6

12 August 2025, 07:38 PM IST

rajini

രജിനികാന്ത്, രജിനി ആരാധകർ ജയിലർ ചിത്രത്തിന്റെ റിലീസിനിടെ | Photo: Facebook: Sun TV, Mathrubhumi

രാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം 'കൂലി' പ്രദര്‍ശനത്തിനെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ലോകേഷ് കനകരാജ് സംവിധാനംചെയ്ത ചിത്രം ലോകവ്യാപകമായി ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും. അഡ്വാന്‍സ് ബുക്കിങ്ങിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. രജനീകാന്തിന് പുറമേ വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ 4,500 രൂപ വരെ വിലയ്ക്ക് ബ്ലാക്കിൽ വിറ്റഴിക്കുന്നുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈയിലെ ഒരു പ്രമുഖ തിയേറ്ററിൽ ടിക്കറ്റുകൾക്ക് 4,500 രൂപയാണ് ഈടാക്കുന്നത്. പൊള്ളാച്ചിയിൽ 400 രൂപയ്ക്കാണ് ആദ്യഷോകളുടെ ടിക്കറ്റ് വിൽക്കുന്നതെന്ന് ഒരു തിയേറ്റർ ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടിലുണ്ട്. ഇത് തമിഴ്‌നാട് സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണെങ്കിലും പല തിയേറ്ററുകളും ഫാൻ ക്ലബ്ബുകളും ഈ സാഹചര്യം മുതലെടുത്ത് അന്യായമായ വിലയ്ക്ക് ടിക്കറ്റുകൾ വിൽക്കുകയാണ്.

തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോയ്ക്ക് അനുമതി ഇല്ലാത്തതിനാൽ ചിത്രം കാണുന്നതിന് ആരാധകർ അയൽസംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. കേരളത്തിലും കർണാടകത്തിലും രാവിലെ ആറിനാണ് ആദ്യപ്രദർശനം. മുംബൈയിൽ പുലർച്ചെ അഞ്ചിന് ചിത്രം വെള്ളിത്തിരയിലെത്തും.

2023-ൽ തുനിവ്, വാരിസ് എന്നീ ചിത്രങ്ങളുടെ റിലീസിനിടെയുണ്ടായ ദാരുണസംഭവത്തിന് ശേഷമാണ് സർക്കാർ അതിരാവിലെയുള്ള ഷോകളുടെ അനുമതി നിഷേധിച്ചത്. ചെന്നൈയിലെ രോഹിണി തിയേറ്ററിന് പുറത്ത് നടന്ന ആഘോഷങ്ങൾക്കിടെ അന്ന് ഒരു ആരാധകൻ മരണപ്പെട്ടിരുന്നു. ഇതോടെ, സർക്കാർ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

Content Highlights: Coolie mania: Rs 4,500 for 1st show

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article