Published: October 11, 2025 05:46 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ജഴ്സിയിലേക്കു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും ഒക്ടോബർ 19ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇതുവരെ ഒരു മത്സരവും കളിക്കാത്ത രോഹിത്, കഠിനപരിശീലനത്തിലാണ്. മുംബൈ ശിവാജി പാർക്കിൽ പരിശീലനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒട്ടേറെ ആരാധകരാണ് രോഹിത്തിനെ കാണാൻ ഇവിടേയ്ക്ക് എത്തിയത്. പരിശീലനത്തിനിടെ സിക്സറുകൾ അടിക്കുമ്പോൾ ‘ഹിറ്റ്മാൻ’ എന്ന് ആരാധകർ ആർപ്പുവിളിച്ചു. ഇതിനിടെ, ഒരു കുട്ടി തന്റെ അടുത്തേക്ക് വരുന്നത് തടയാൻ ശ്രമിച്ചതിന് രോഹിത് തന്റെ കൂടെയുള്ള സംഘത്തെ ശകാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.
ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഒരു കുട്ടിയെ രോഹിത്തിനൊപ്പമുണ്ടായിരുന്ന ആളുകൾ തടയുകയായിരുന്നു. ഇതോടെ ഇവരോട് രോഹിത്ത് ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കുട്ടിക്ക് രോഹിത്തിന്റെ അടുത്തെത്താൻ അനുവാദം ലഭിച്ചു.
മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, ഭാര്യ ഋതിക തുടങ്ങിയവരും രോഹിത്തിനൊപ്പമുണ്ടായിരുന്നു. പരിശീലനത്തിനു ശേഷം പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ രോഹിത്തിനെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ അഭിഷേക് നായർ ഉൾപ്പെടെയുള്ളവർ പാടുപെട്ടു. ‘തള്ളരുത്, രോഹിത്തിന് പരുക്കേൽക്കാൻ ഇടവരുത്’ എന്ന് ഹിന്ദിയിൽ അഭിഷേക് പറയുന്നതും കേൾക്കാം.
English Summary:








English (US) ·