താക്കീതുകൊണ്ട് കാര്യമില്ല, മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റിനിർത്തണം- സുരേഷ് കുമാർ

8 months ago 7

27 April 2025, 01:55 PM IST

suresh kumar

സുരേഷ് കുമാർ

ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാർ. താരങ്ങളാണെങ്കിലും സംവിധായകരാണെങ്കിലും സഹകരിക്കില്ല. താക്കീത് കൊടുത്തത് കൊണ്ട് മാത്രം കാര്യമില്ല. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റിനിർത്തണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സിനിമകളുടെ നഷ്ടക്കണക്ക് ഇനിയും പുറത്തുവിടും. നൂറും ഇരുന്നൂറും കോടി മുടക്കിയല്ല പടം എടുക്കേണ്ടത്. ഇങ്ങനെ പണം മുടക്കാൻ മലയാള സിനിമയ്ക്ക് കഴിയില്ല. കണക്ക് പുറത്തുവിടുന്നതിനോട് ആരും ക്ഷോഭിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്.

Content Highlights: G. Suresh Kumar warns of strict enactment against cause users successful the movie industry

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article