താടിയെടുത്തു, മീശ പിരിച്ചു; മോഹൻലാലിന്റെ പുത്തൻ ലുക്ക് വൈറൽ, ഏതുസിനിമയ്ക്ക് വേണ്ടിയാണെന്ന് ആരാധകർ

6 months ago 6

19 July 2025, 08:44 PM IST

Mohanlal

മോഹൻലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ | സ്ക്രീൻ​ഗ്രാബ്

മോഹൻലാലിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. കാര്യം വേറൊന്നുമല്ല, കഴിഞ്ഞ കുറച്ചുവർഷങ്ങളായി താടിയുള്ള ലുക്കിലാണ് ആരാധകർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ സിനിമയിലും വെള്ളിത്തിരയ്ക്ക് പുറത്തും കാണുന്നത്. അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു ലുക്കിൽ തങ്ങളുടെ ഇഷ്ടതാരത്തെ കണ്ട സന്തോഷത്തിലാണ് അവർ.

താടി വടിച്ച്, മീശ പിരിച്ചുവച്ചിരിക്കുന്ന മോഹൻലാലിന്റെ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ദിലീപ് നായകനായെത്തുന്ന ഭഭബ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തിലെ ലുക്കാണ് ഇതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ​ഗായിക കെ.എസ് ചിത്രയ്ക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവമാണ് റിലീസിന് തയ്യാറായി നിൽക്കുന്ന മോഹൻലാൽച്ചിത്രം. അഖിൽ സത്യൻ്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. മാളവിക മോഹനനാണ് നായിക.

ദൃശ്യം 3, മഹേഷ് നാരായണൻ ചിത്രം, നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്നിവയും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: Mohanlal`s latest look has taken societal media by storm

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article