25 May 2025, 07:12 PM IST

കമൽ ഹാസൻ, ജോജു ജോർജ് | Photo: Screen grab/ YouTube: Madras Talkies
'തഗ് ലൈഫ്' ഓഡിയോ ലോഞ്ച് ഇവന്റില്‍ നടന്‍ ജോജു ജോര്‍ജിനെ പുകഴ്ത്തി കമല്‍ ഹാസന്‍. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം എടുത്തുപറഞ്ഞാണ് കമല്‍ ഹാസന്‍ പ്രശംസിച്ചത്. കമല്‍ ഹാസന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റുനിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്.
ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച 'ഇരട്ട' എന്ന ചിത്രം കാണാനിടയായത്. ഒരേ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഇരട്ട സഹോദരന്മാരെയാണ് ജോജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ നമുക്ക് വേര്‍തിരിച്ച് അറിയാന്‍ സാധിക്കും. അത് എഡിറ്റിങ്ങുകൊണ്ടല്ല, ശക്തമായ അഭിനയംകൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി', കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ ഹാസന്റെ വാക്കുകള്‍ കേട്ട് വികാരാധീനനായ ജോജു എഴുന്നേറ്റ് നിന്നാണ് നന്ദി അറിയിച്ചത്. കണ്ണീരണിഞ്ഞ ജോജു, എഴുന്നേറ്റ് നിന്ന് കൈകൂപ്പി. താന്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കമല്‍ ഹാസന്‍ ജോജുവിനെ പ്രകീര്‍ത്തിച്ചത്. സംവിധായകന്‍ മണിരത്‌നം, അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രശംസ. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ്.
Content Highlights: Kamal Haasan lauded Joju George`s show successful `Iratta` astatine the `Thug Life` audio launch
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·