Published: September 17, 2026 03:44 PM IST Updated: September 17, 2026 07:57 PM IST
1 minute Read
നഗോയ (ജപ്പാൻ)∙ ഏഷ്യൻ ഗെയിംസിന് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സാങ്കേതിക പ്രശ്നങ്ങൾ കാരണം കുരുക്കിലായി ജപ്പാനിലെത്തിയ ഇന്ത്യൻ സംഘം. ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് അനുവദിച്ച മുറികൾ ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായാണു വിവരം. ഇന്ത്യൻ ഷൂട്ടിങ് സംഘമാണ് മുറികളില്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടിയത്. 20 ന് തുടങ്ങുന്ന ഷൂട്ടിങ് മത്സരങ്ങൾക്കായി പരിശീലിക്കാൻ കാത്തുനിന്ന ഇന്ത്യൻ സംഘത്തെ രണ്ടു മണിക്കൂറുകൾക്കു ശേഷമായിരുന്നു പരിശീലന വേദിയിലെത്തിച്ചത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുടെ ഷെഫ് ഡെ മിഷൻ 15 മുറികൾ അധികമായി ബുക്ക് ചെയ്തു. വിമാനത്താവളത്തിൽ ആറു മണിക്കൂർ കാത്തുനിന്നെങ്കിലും താമസ സൗകര്യമില്ലാത്തതിനാൽ ഇന്ത്യൻ റോവിങ് ടീം പ്രദേശവാസികളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും സംഘടിപ്പിച്ചത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റോവിങ് മത്സരത്തിന്റെ വേദികളും തയാറായിട്ടില്ലെന്ന് റോവിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബാലാജി മർദപ്പ പറഞ്ഞു. ഗെയിംസ് വില്ലേജ് ഇല്ലാതെയാണ് ജപ്പാനിലെ ഐച്ചി– നഗോയ നഗരങ്ങളിൽ ഏഷ്യൻ ഗെയിംസ് വേദിയാകുന്നത്. ചെലവ് കുറയ്ക്കുന്നതിനായി കോസ്റ്റ സെറീന കപ്പലിലും ഹോട്ടലുകളിലും താൽക്കാലിക കണ്ടെയ്നർ മുറികളിലുമാണു താരങ്ങള്‍ക്കായുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയത്.
പല രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും വിമാനത്താവളത്തിലെത്തി മണിക്കൂറുകളോളം കാത്തുനിന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേദികളിലെത്താൻ ബസുകൾ കിട്ടാതെ വലഞ്ഞവരിൽ ചൈനീസ് സംഘവും ഉൾപ്പെടും. സൗകര്യങ്ങളുടെ അഭാവം കാരണം രാജ്യാന്തര താരങ്ങളിൽ പലരും തറയിൽ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ ഗെയിംസിന്റെ സംഘാടനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നുകഴിഞ്ഞു.
🚨 DISAPPOINTING START TO ASIAN GAMES!
Indian athletes and athletes from different countries were reportedly near stranded successful Nagoya, Japan for implicit 12 hours.
The Asian Games haven’t adjacent started yet, and these problems are already happening. 😔pic.twitter.com/sKnim6eVih
English Summary:






English (US) ·