02 July 2025, 12:53 PM IST

Photo: AP
ബര്‍മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. രണ്ടാം ടെസ്റ്റിന് വേദിയായ ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം അജ്ഞാത പൊതി കണ്ടെത്തി. ഉപേക്ഷിച്ച നിലയില്‍ പൊതി കണ്ടെത്തിയതോടെ ഇക്കാര്യം അന്വേഷിച്ച പ്രാദേശിക പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഹോട്ടല്‍ മുറികളില്‍ തന്നെ തങ്ങേണ്ടിവന്നു.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന സെഷന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയതിനു ശേഷമായിരുന്നു സംഭവം.
സെന്റിനറി സ്‌ക്വയര്‍ പ്രദേശത്ത് സംശയാസ്പദമായ ഒരു പൊതി കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചതോടെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് ഇവിടേക്കെത്തി. കൂടുതല്‍ പരിശോധന നടത്തേണ്ടതുകൊണ്ട് ഇന്ത്യന്‍ ടീം അംഗങ്ങളോട് മുറിക്ക് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു. വിവിധ പരിശോധനകള്‍ക്കു ശേഷം ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് പൊതി പോലീസ് നീക്കം ചെയ്തത്. ഈ സമയമത്രയും ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ കുടുങ്ങി.
Content Highlights: India`s cricket squad was confined to their Birmingham edifice aft a suspicious bundle was discovere








English (US) ·