Published: May 15 , 2025 05:59 PM IST
1 minute Read
ബാങ്കോക്ക് ∙ ഇന്ത്യൻ താരം ലക്ഷ്യ സെൻ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ പുറത്ത്. അയർലൻഡിന്റെ നട്ട് എൻഗയനാണ് (18-21, 21-9, 17-21) മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ലക്ഷ്യയെ വീഴ്ത്തിയത്.
ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ രണ്ടാം സെറ്റിൽ എതിരാളിയെ നിഷ്പ്രഭമാക്കിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ ആ മികവ് ആവർത്തിക്കാനായില്ല.
പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ താരം പ്രിയാംശ് രജാവത്തും പുറത്തായപ്പോൾ വനിതാ സിംഗിൾസിൽ അകർഷി കശ്യപ്, ഉന്നതി ഹൂഡ എന്നിവരുടെ ആദ്യ റൗണ്ട് വിജയങ്ങൾ ഇന്ത്യയ്ക്ക് ആശ്വാസമായി.
English Summary:








English (US) ·