താരക്കൈമാറ്റം, യൂറോപ്പിലെ ടോപ് ലീഗുകളിൽ താരക്കൈമാറ്റത്തിന്റെ തിരക്ക്

1 month ago 14

ലോകകപ്പിൽ ‘ഞെട്ടിക്കൽ’ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ആന്തണി ഗോർഡനെ ടീമിലെത്തിച്ച് ബാർസിലോന. ‘ദ് സ്പെഷൽ വൺ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇതിഹാസ പരിശീലകൻ ഹോസെ മൗറീഞ്ഞോയെ വീണ്ടും കോച്ചിങ് ചുമതലയേൽപിച്ച് റയൽ മഡ്രിഡ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പണമെറിഞ്ഞ് താരങ്ങളെ വാങ്ങിക്കൂട്ടി ടോട്ടനം ഹോട്സ്പറും ചെൽസിയും. യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ ആരംഭിക്കുന്നതിനു മുൻപേ പ്രമുഖ ടീമുകളെല്ലാം താരക്കൈമാറ്റത്തിന്റെ തിരക്കിൽ. ലോകകപ്പിൽ മികച്ച പ്രകടനത്തോടെ അമ്പരപ്പിച്ച താരങ്ങൾക്കുവേണ്ടി മുൻനിര ക്ലബ്ബുകളെല്ലാം പണച്ചാക്കുകളുമായി രംഗത്തുള്ളപ്പോൾ ട്രാൻസ്ഫർ വിൻഡോയും സംഭവബഹുലം.

സ്പാനിഷ് ലാലിഗയാണ് ആദ്യം തുടങ്ങുന്നത്. തൊ‌ട്ടുപിന്നാലെ ഇംഗ്ലിഷ് പ്രിമിയർ ലീഗും ഇറ്റാലിയൻ സീരി എയും ഫ്രഞ്ച് ലീഗും ആരംഭിക്കും. 29നു തുടങ്ങുന്ന ജർമൻ ബുന്ദസ്‌ലിഗയാണ് ഒടുവിലത്തേത്.

സ്പാനിഷ് ലാലിഗ

കിക്കോഫ്: ഓഗസ്റ്റ് 15

ജേതാക്കൾ: ബാർസിലോന

രണ്ടാം സ്ഥാനം: റയൽ മഡ്രിഡ്

ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്ന വിങ്ങർ ആന്തണി ഗോർഡനെ ടീമിലെത്തിച്ച് ബാർസിലോനയാണ് ആദ്യം ഞെട്ടിച്ചത്. പിന്നാലെ മിന്നൽ വേഗമുള്ള കരിം അഡയാമിയും എത്തി. യൂലിയൻ അൽവാരസിനെ ടീമിലെത്തിക്കാൻ ശ്രമിച്ചതിന് ഇതിനിടെ അത്‌ലറ്റിക്കോ മഡ്രിഡും ബാർസയും തമ്മിൽ കശപിശയുമുണ്ടായി.

ഇതിഹാസ പരിശീലകൻ ഹോസെ മൗറീഞ്ഞോയെ ടീമിലെത്തിച്ചാണ് റയൽ മഡ്രിഡ് കഴിഞ്ഞ രണ്ടു സീസണിലെ തിരിച്ചടികൾക്കു പ്രതിവിധി തേടുന്നത്. ആദ്യം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് മധ്യനിരക്കാരൻ ബെർണാഡോ സിൽവയെയാണ് മൗറീഞ്ഞോ റയലിൽ എത്തിച്ചത്. പിന്നാലെ മൗറീഞ്ഞോയുടെ തന്ത്രങ്ങൾക്കു യോജിക്കുന്ന പ്രതിരോധതാരങ്ങളും യുവ സ്ട്രൈക്കർ കാർലോസ് എസ്പിയും ഏറ്റവും അവസാനം ഐവറി കോസ്റ്റ് താരം യാൻ ഡിയോമാൻഡെയും ടീമിലെത്തി.

ഇംഗ്ലിഷ് പ്രിമിയർ ലീഗ്

കിക്കോഫ്: ഓഗസ്റ്റ് 22

ജേതാക്കൾ: ആർസനൽ

രണ്ടാം സ്ഥാനം: മാഞ്ചസ്റ്റർ സിറ്റി

സൂപ്പർ താര പദവിയിലേക്കുയർന്ന എർലിങ് ഹാളണ്ടിന്റെയും പെപ് ഗ്വാർഡിയോളയ്ക്കു ശേഷം എൻസോ മാരേസ്കയുടെ ശിക്ഷണത്തിൽ ആദ്യ സീസണിനെത്തുന്ന മാഞ്ചസ്റ്റർ സിറ്റിയുടെയും പ്രകടനത്തിനാണ് പ്രിമിയർ ലീഗ് ആരാധകർ കാത്തിരിക്കുന്നത്. എലിയറ്റ് ആൻഡേഴ്സനെ പൊന്നും വില നൽകി ടീമിലെത്തിച്ച് സിറ്റി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻമാരായ ആർസനലിനു റയലിന്റെ സൂപ്പർ താരം വിനീസ്യൂസിനെ നോട്ടമുണ്ടെങ്കിലും കരാറിലെത്താൻ സാധിച്ചിട്ടില്ല. മൈക്കൽ കാരിക്കിനെ സ്ഥിര പരിശീലകനായി നിയമിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരവ്. ആസ്റ്റൻ വില്ലയിൽനിന്നു മധ്യനിരതാരം യൂറി ടിലെമാൻസിനെ യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കഷ്ടിച്ച് തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കിയ ടോട്ടനം ഹോട്സ്പറാണ് വരുന്ന സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ടീമുകളിൽ ഒന്ന്. ആൻഡ്രൂ റോബർട്ട്സൺ, മാർക്കോസ് സെനസി, ജാൻ പോൾ വാൻ ഹെക്കി, മത്തിയസ് ഫെർണാണ്ടസ്, സാന്ദ്രോ ടൊണാലി എന്നീ മികച്ച താരങ്ങളെ ടോട്ടനം ടീമിലെത്തിച്ചു. സാബി അലോൻസോയെ പരിശീലകനായി നിയമിച്ച ചെൽസിയും കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്കു മറുപടി നൽകാനുറച്ചാണ് എത്തുന്നത്. അർനെ സ്‌ലോട്ടിനു ശേഷം അന്തോണി ഇറൗളയുടെ കീഴിലെത്തുന്ന ലിവർപൂളും പുതിയ തുടക്കത്തിനാണു ശ്രമിക്കുന്നത്.

ഇറ്റാലിയൻ സീരി എ

കിക്കോഫ്: ഓഗസ്റ്റ് 22

ജേതാക്കൾ: ഇന്റർ മിലാൻ

രണ്ടാം സ്ഥാനം: നാപ്പോളി

മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും മാനുവൽ അകൻജിയെയും ജോൺ സ്റ്റോൺസിനെയും ടീമിലെത്തിച്ച് ഇന്റർ മിലാനും പിഎസ്ജിയിൽനിന്നു സ്ട്രൈക്കർ ഗോൺസാലോ റാമോസിനെ എത്തിച്ച് എസി മിലാനും ടീം ശക്തമാക്കി. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം നേടിയ നാപ്പോളി, പരിശീലകൻ അന്റോണിയോ കോന്റെയെ പുറത്താക്കിയതിന് പിന്നാലെ മാസ്സിമിലിയാനോ അലെഗ്രിയെ നിയമിച്ചിരുന്നു.

ഫ്രഞ്ച് ലീഗ് 1

കിക്കോഫ്: ഓഗസ്റ്റ് 22

ജേതാക്കൾ: പിഎസ്ജി

രണ്ടാം സ്ഥാനം: ലെൻസ്

യുവേഫ ചാംപ്യൻസ് ലീഗ് കിരീടജേതാക്കളായ പിഎസ്ജി ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിരുന്നില്ല. എന്നാൽ, പ്രധാന താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു. സ്ട്രൈക്കർ ബ്രാഡ്‌ലി ബർക്കോള ലിവർപൂളിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല. പിഎസ്ജി പണം ഇറക്കാതിരുന്നതോടെ 5 ലീഗുകളിൽ ഏറ്റവും കുറവ് പണം താരങ്ങൾക്കായി ചെലവഴിച്ച ലീഗാണ് ഫ്രഞ്ച് ലീഗ്.

ജർമൻ ബുന്ദസ്‌ലിഗ

കിക്കോഫ്: ഓഗസ്റ്റ് 29

ജേതാക്കൾ: ബയൺ മ്യൂണിക്

രണ്ടാം സ്ഥാനം: ഡോർട്മുണ്ട്

ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ മൊറോക്കൻ മധ്യനിരതാരം ഇസ്മയിൽ സൈബാരിയെ ബയൺ മ്യൂണിക് ടീമിലെത്തിച്ചു. ലോകകപ്പിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമായ ഫ്രഞ്ച് താരം മൈക്കൽ ഒലീസയെ ലക്ഷ്യം വച്ചെത്തിയ സ്പാനിഷ് ടീം റയൽ മഡ്രിഡിനെ പ്രതിരോധിച്ച്, താരത്തെ നിലനിർത്താനയതും ബയണിനു നേട്ടമായി.

English Summary:

European shot transportation quality is heating up arsenic clubs cogwheel up for the caller season, with large teams actively signing players. Malayala Manorama Online News provides insights into the latest shot transportation model developments crossed apical leagues.

Read Entire Article