താരജാഡകളില്ലാതെ ഇക്കോണമി ക്ലാസില്‍ രജനീകാന്ത്; ആവേശത്തോടെ വരവേറ്റ് സഹയാത്രികര്‍

8 months ago 10

26 April 2025, 02:55 PM IST

rajanikanth

രജനികാന്ത് വിമാനത്തിൽ | Photo: Screen grab/ X: Paaru Kumudha Pathikum

ന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്രചെയ്ത് സൂപ്പര്‍താരം രജനീകാന്ത്. വിമാനത്തില്‍വെച്ച് താരം ആരാധകരെ അഭിവാദ്യംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തന്റെ എടുത്തത്തെത്തിയ ആരാധകരോട് താരജാഡകളില്ലാതെ ഇടപഴകുന്നതായി വീഡിയോയില്‍ കാണാം.

'തലൈവര്‍ ദര്‍ശനം കിട്ടി. ഞാന്‍ കരയുകയാണ്, വിറയ്ക്കുകയാണ്. ഹാര്‍ട്ട് ബീറ്റ് പീക്ക്ഡ്', എന്ന കുറിപ്പോടെയാണ് ആരാധകന്‍ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലേക്ക് കയറിയ രജനീകാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. തന്റെ പേര് വിളിച്ച ആരാധകര്‍ക്ക് നേരെ താരം കൈവീശി അഭിവാദ്യംചെയ്തു. ചിലര്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതായും ദൃശ്യത്തില്‍ കാണാം.

അതേസമയം, ഇതാദ്യമായല്ല രജനീകാന്ത് ഇക്കോണമി ക്ലാസില്‍ യാത്രചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ താരത്തിന്റെ വീഡിയോ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വളരെ സാധാരണക്കാരനെപ്പോലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോ അന്ന് വലിയതോതില്‍ ഏറ്റെടുത്തിരുന്നു.

Content Highlights: Rajinikanth greets fans connected an Indigo system flight

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article