Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•15 Dec 2025, 6:32 p.m. IST
IPL 2026 Auction: നാളെ ഐപിഎൽ 2026 താരലേലം നടക്കാനിരിക്കുകയാണ്. റിപോർട്ടുകൾ അനുസരിച്ച് അൺകാപ്പ്ഡ് താരങ്ങൾ കോടികൾ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കൂട്ടത്തിൽ ഒരു മലയാളി താരവും ഇടംപിടിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹൈലൈറ്റ്:
- കോടികൾ സ്വന്തമാക്കാൻ അൺകാപ്പ്ഡ് താരങ്ങൾ
- കൂട്ടത്തിൽ മലയാളി താരവും
- ഐപിഎൽ താരലേലം 2026
ഐപിഎൽ 2026 താരലേലം(ഫോട്ടോസ്- TOI.in)സയ്യിദ് മുഷ്താഖ് അലി ട്രോഫി, ടിഎൻപിഎൽ പോലുള്ള ടൂർണമെന്റുകളിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കി താരങ്ങളെ തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയങ്കിൽ ഔഖിബ് നബി പോലുള്ള പവർപ്ലേ പേസർമാരിൽ നിന്ന് കാർത്തിക് ശർമ്മ, തുഷാർ രഹേജ തുടങ്ങിയ സ്ഫോടനാത്മക ബാറ്റ്സ്മാൻമാർ വരെ വമ്പൻ തുക പോക്കറ്റിലാക്കിയേക്കാം.
കരുത്ത് കാട്ടി ബോളര്‍മാര്‍; ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യയെ സഹായിച്ചത് ഈ ഘടകങ്ങള്‍
ഇനി വമ്പൻ തുക സ്വന്തമാക്കാൻ സാധ്യതയുള്ള 5 അൺകാപ്പ്ഡ് താരങ്ങൾ ആരെല്ലാം എന്ന് നോക്കാം.
1. ഔഖിബ് നബി
പവർ പ്ലേയിൽ വിക്കറ്റ് എടുക്കുക എന്നത് വളരെ നിർണായകമായ ഒന്നാണ്. എതിർ ടീമിനെ തകർക്കാൻ പവർ പ്ലേയിൽ തന്നെ വിക്കറ്റുകൾ സ്വന്തമാക്കിയാൽ മതി. അതുകൊണ്ടു തന്നെ നടക്കാൻ പോകുന്ന ഐപിഎൽ താര ലേലത്തിൽ പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ മികവ് തെളിയിച്ച ന്യൂബോൾ സ്വിങ് ബൗളറായ ഔഖിബ് നബി വമ്പൻ തുക സ്വന്തമാക്കാൻ സാധ്യതയുണ്ട്. കോടികണക്കിന് തുക നൽകി താരത്തെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മത്സരിക്കും എന്നതിൽ തർക്കമില്ല.
2. അശോക് ശർമ
സയ്യിദ് മുഷ്താഖ് അലി ട്രോഫി വിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ താരമാണ് അശോക് ശർമ. തുടർച്ചയായി 140 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ താരത്തെ സ്വന്തമാക്കാൻ വമ്പൻ ഫ്രാഞ്ചൈസികൾ മുന്നിലുണ്ടാകും. ഉയർന്ന നിലവാരമുള്ള ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ വമ്പൻ തുക നേടാൻ സാധ്യതയുള്ള താരമാണ് അശോക് ശർമ.
3. കാർത്തിക് ശർമ
വിക്കറ്റ് കീപ്പർ + ഫിനിഷർ, ഈ രണ്ട് റോളും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന താരങ്ങൾക്ക് എപ്പോഴും ഡിമാൻഡ് ഏറെയാണ്. അങ്ങനെ വരുമ്പോൾ വെറും 19 വയസുള്ള കാർത്തിക് ശർമയ്ക്ക് നടക്കാനിരിക്കുന്ന താര ലേലത്തിൽ ഡിമാൻഡ് ഏറുമെന്ന് നിസംശയം പറയാൻ സാധിക്കും. അതുകൊണ്ടുതന്നെ കോടികൾ സ്വന്തമാക്കാൻ സാധ്യതയുണ്ട്.
4. തുഷാർ രഹേജ
തമിഴ് നാട് പ്രീമിയർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഇടം കൈയ്യൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ രഹേജ. 190ന് അടുത്താണ് താരത്തിന്റെ ടിഎൻപിഎൽ സ്ട്രൈക്ക് റേറ്റ്. എന്തുകൊണ്ടും ഐപിഎൽ പോലൊരു ടൂർണമെന്റിൽ പവർ പ്ലേയിൽ ഉപയോഗിക്കാൻ അനുയോജ്യനായ താരമാണ് തുഷാർ രഹേജ. അതുകൊണ്ടുതന്നെ കോടികൾ സ്വന്തമാക്കാൻ സാധ്യതയുള്ള അൺകാപ്പ്ഡ് താരങ്ങളിൽ ഒരാൾ തുഷാർ രഹേജ ആയിരിക്കും.
5. സൽമാൻ നിസാർ
മലയാളികളുടെ അഭിമാനമായി ഐപിഎൽ പ്രവേശനം നടത്താൻ യോഗ്യനായ മറ്റൊരു താരമാണ് സൽമാൻ നിസാർ. 12 പന്തിൽ 11 സിക്‌സറുകൾ പറത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് മലയാളികളുടെ സ്വന്തം സൽമാൻ നിസാർ. സൽമാന്റെ ഫിനിഷിങ് പവറും പലപ്പോഴും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മത്സരിക്കും എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ കോടികൾ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാൾ സൽമാൻ നിസാർ ആണ്.








English (US) ·