താരൈ തപ്പട്ടൈ എന്ന ചിത്രത്തില്‍ വില്ലന്റെ ചവിട്ട് കൊണ്ട് നെഞ്ചിലെ എല്ല് ഒടിഞ്ഞു; ആ അനുഭവത്തെ കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍

1 week ago 4
നായികയായും വില്ലത്തിയായും സജീവമാണ് വരലക്ഷ്മി ശരത്കുമാര്‍ . ഏതൊരു റോള്‍ കൊടുത്താലും അതില്‍ ജീവിക്കും. കസബ എന്ന മമ്മൂട്ടി ചിത്രത്തിലും അത്തരമൊരു നെഗറ്റീവ് റോളാണ് വരലക്ഷ്മി ചെയ്തത്. ഒരുപാട് ഫൈറ്റ് രംഗങ്ങളിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താരൈ തപ്പട്ടൈ എന്ന ചിത്രത്തിലെ രംഗം മാത്രം നടിക്ക് മറക്കാന്‍ കഴിയാത്തതാണ്.

ഒരുപാട് പ്രശംസകളും അംഗീകാരവും ലഭിച്ച സിനിമയാണ് ബാല സംവിധാനം ചെയ്ത താരൈ തപ്പട്ടൈ. വരലക്ഷ്മി ശരത്കുമാറിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേത് എന്നാണ് വിലയിരുത്തലുകള്‍. ചിത്രത്തിലെ വളരെ സെന്റിമെന്റളും ഇമോഷണലുമായ ഒരു ഫൈറ്റ് രംഗത്ത് തനിക്കുണ്ടായ അപകടത്തെ കുറിച്ച് കാലങ്ങള്‍ക്ക് ശേഷമാണ് വരലക്ഷ്മി മനസ്സ് തുറന്നതും.

Samayam Malayalamഇതിലുമധികം നിന്നെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നീ അത് തെളിയിച്ചു; ഭാര്യയെ കുറിച്ച് അരവിന്ദ്
വില്ലനായ ആര്‍ കെ സുരേഷ് വരലക്ഷ്മിയെ വഞ്ചിച്ചതിന് ശേഷം, മുറിയിലിട്ട് അടിച്ച് താഴെയിട്ട് നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. ആ സീനിലാണത്രെ നടിയുടെ നെഞ്ചിലെ എല്ല് പൊട്ടിയത്. സീന്‍ അല്പം ക്രിട്ടിക്കലാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ, നോക്കി ചെയ്യണേ എന്ന് വരലക്ഷ്മി പറഞ്ഞിരുന്നുവത്രെ. പക്ഷേ ആ രംഗത്തിന്റെ ഇമോഷണല്‍ ഡെപ്തില്‍ സുരേഷ് ആഞ്ഞ് ചവിട്ടി. അപ്പോള്‍ തന്നെ എന്തോ പൊട്ടുന്ന ഒച്ച വരലക്ഷ്മി കേട്ടിരുന്നുവത്രെ. പക്ഷേ കട്ട് വിളിച്ചാല്‍ വീണ്ടും അതേ രംഗം ചെയ്യേണ്ടി വരുമോ എന്നോര്‍ത്ത് ഒന്നും പറഞ്ഞില്ല.

ആ സീന്‍ വരലക്ഷ്മി ഗംഭീരമാക്കി, ഷോട്ട് കഴിഞ്ഞതും സംവിധായകന്‍ ഓടിയെത്തി അദ്ദേഹത്തിന്റെ കഴുത്തിലെ മാല വരലക്ഷ്മിയ്ക്ക് അണിയിച്ചുകൊടുത്തിട്ട്, നീ ഗംഭീരമായി ചെയ്തു എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തോട് വരലക്ഷ്മി ആദ്യം ചോദിച്ചത്, ഷോട്ട് കഴിഞ്ഞോ സര്‍ എന്നാണ്. കഴിഞ്ഞു, അതെന്താണ് എന്ന് ചോദിച്ചപ്പോള്‍, അടുത്തുള്ള ആശുപത്രിയില്‍ ഒന്ന് പോകണം എന്ന് പറഞ്ഞു. അവിടെ ചെന്ന് എക്‌സറെ എല്ലാം എടുത്ത് നോക്കിയപ്പോഴാണ് നെഞ്ചിലെ എല്ല് പൊട്ടിയിട്ടുണ്ട് എന്ന് മനസ്സിലായത്- വരലക്ഷ്മി പറഞ്ഞു.

ഒരുപാട് ഫൈറ്റ് രംഗങ്ങളിലൊക്കെ ഞാന്‍ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അടികള്‍ വരുമ്പോള്‍ മാനേജ് ചെയ്യാന്‍ പറ്റാറുണ്ട്. പുതിയ ആളുകളൊക്കെയാണെങ്കില്‍, അടിക്കുന്നത് പോലെ അഭിനയിക്കുമ്പോള്‍, അത് അഭിനയിക്കുകയാണ് എന്ന് മനസ്സിലാവും. അതുകൊണ്ട് നാച്വറലാവാന്‍ വേണ്ടി അടിച്ചോളൂ, ഞാന്‍ മാനേജ് ചെയ്യാം എന്നാണ് പറയാറുള്ളത്. പക്ഷേ അന്നതിന് സാധിച്ചില്ല എന്ന് മറ്റൊരു അഭിമുഖത്തില്‍ വരലക്ഷ്മി പറഞ്ഞിരുന്നു
Read Entire Article