താൻ കാരണം സുഹൃത്തിന് ചീത്തപ്പേര് ഉണ്ടാകുന്നുണ്ടെങ്കിൽ, നല്ല സുഹൃത്താണെങ്കിൽ മാറി നിൽക്കും; തൃഷ - വിജയ് ബന്ധത്തെ കുറിച്ച് അംബിക

2 days ago 2
തമിഴ് സിനിമയിലെ ഏറെ ചർച്ച ചെയ്യപ്പെടുന്ന സൗഹൃദങ്ങളിൽ ഒന്നാണ് നടി തൃഷ കൃഷ്ണനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയും തമ്മിലുള്ളത്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് വർഷങ്ങളായി ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങളൊന്നും പൊതുവിൽ നൽകിയിട്ടില്ല. ഇപ്പോഴിതാ നടി അംബിക നടത്തിയ പരാമർശമാണ് ഈ വിഷയത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തൃഷ–വിജയ് സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അംബിക പ്രതികരിച്ചത്. “ഞാനായിരുന്നു തൃഷയുടെ സ്ഥാനത്തെങ്കിൽ ഇതിൽ നിന്നും ഒഴിഞ്ഞുമാറുമായിരുന്നു” എന്നായിരുന്നു അംബികയുടെ വാക്കുകൾ. ഒരു സൗഹൃദം ഒരാൾക്ക് അനാവശ്യ വിമർശനങ്ങളോ നാണക്കേടോ ഉണ്ടാക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് ആ വ്യക്തി ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാതിരിക്കാൻ താൻ കുറച്ചുദൂരം പാലിക്കുമെന്നാണ് അംബിക വ്യക്തമാക്കിയത്. സൗഹൃദത്തിന് മറ്റൊരു നിറം നൽകുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അവർ അഭിപ്രായപ്പെട്ടു.

Samayam Malayalam'ഷോർട്ട്‌കട്ടുകളുടെ കാലത്ത് മാതൃത്വം തിരഞ്ഞെടുത്തു'; കത്രീനയ്ക്ക് ദിയ കൃഷ്ണയുടെ പിന്തുണ, ചർച്ചയായി താരത്തിന്റെ പോസ്റ്റ്പാർട്ടം ലുക്ക്
അംബികയുടെ ഈ പരാമർശത്തിന് പിന്നിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും പ്രധാന ഘടകമാണ്. ഒരുകാലത്ത് തമിഴകത്തിന്റെ സൂപ്പർതാരമായിരുന്ന വിജയ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പൊതുപരിപാടികളിലും യാത്രകളിലും ആരൊക്കെ ഒപ്പമുണ്ട് എന്നതിനെക്കുറിച്ചു ഇപ്പോഴും മാധ്യമങ്ങളെ ആകർഷിക്കുന്നതാണ്. തൃഷയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ പശ്ചാത്തലം കൂടി ലഭിച്ചതോടെയാണ് സോഷ്യൽ മീഡിയയിലെ ഊഹാപോഹങ്ങൾ വീണ്ടും സജീവമായത്.

ഇതിനിടെ, ലണ്ടനിലെ സിൽവർസ്റ്റോനിൽ നടന്ന അജിത് കുമാറിന്റെ മിഷലിൻ ലെ മാൻസ് കപ്പ് റേസിൽ വിജയിയും ട്രിഷയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും പുതിയ ചർച്ചകൾക്ക് വഴിവച്ചത്. അജിത്തിന്റെ റേസിന് തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ ട്രിഷയും അദ്ദേഹത്തിനൊപ്പം വേദിയിലെത്തിയതോടെ ഇരുവരും ഒരുമിച്ച് റേസ് കാണുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തൃഷ റേസ് നടന്ന ദിവസം ലണ്ടനിലുണ്ടായിരുന്നത് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെ, അതേ ദിവസം തന്നെ പ്രശസ്ത നടി രാധിക ശരത്കുമാർ ട്രിഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെച്ചതും ശ്രദ്ധ നേടി. എന്നാൽ റേസ് വേദിയിൽ അജിത്തിനും വിജയിക്കുമൊപ്പം ട്രിഷയെ കണ്ടതോടെയാണ് ആരാധകർക്കിടയിൽ വീണ്ടും പലവിധ ചർച്ചകൾ ഉയർന്നത്.

അതേസമയം, ഒരേ വേദിയിൽ ഇരുവരും പ്രത്യക്ഷപ്പെട്ടത് ട്രിഷയും വിജയിയും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയാണെന്നതിന് തെളിവല്ലെന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.


ഒരുകാലത്ത് ആരാധകർക്കിടയിലെ കടുത്ത മത്സരത്തിന്റെ പ്രതീകങ്ങളായിരുന്ന അജിത്തും വിജയിയും സിൽവർസ്റ്റോണിൽ സൗഹൃദപരമായി ഒരുമിച്ചെത്തിയത് വലിയ വാർത്തയായി. അജിത്ത് വിജയിയെ വേദിയിൽ സ്വീകരിക്കുകയും വിജയ് റേസിന് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തത് ഇതിനിടയിൽ തന്നെ ആരാധകർക്കു വലിയ സന്തോഷം നൽകുന്നതായിരുന്നു.

ഇതിനിടെ അംബികയുടെ പരാമർശം തൃഷ–വിജയ് ബന്ധത്തെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് വീണ്ടും തീ കൊളുത്തിയിരിക്കുകയാണ്. എന്നാൽ അഭ്യൂഹങ്ങൾക്കും യാഥാർഥ്യത്തിനുമിടയിലെ അതിർത്തി ഇപ്പോഴും വെക്തനാണ്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചുള്ള അന്തിമ വിശദീകരണം അവരിൽ നിന്നുതന്നെ വരാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Read Entire Article