രാം ചരണ്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂണ്‍ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‌ലിന്‍ നായകനായെത്തുന്ന അഭിനവ് സുന്ദര്‍ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്റെ റിലീസ് ജൂണ്‍ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആന്‍ഡ് കോ' എന്ന തമിഴ് ചിത്രത്തിന്റെ റിലീസും ജൂണ്‍ 5-നാണ്. ആര്യ നായകനായെത്തുന്ന ' അനന്തന്‍ കാട് ' എന്ന ചിത്രത്തിന്റെ റിലീസ് ജൂണ്‍ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്‍ജ്ജ് ചിത്രവും ജൂണില്‍ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്‌കെയറി മൂവിയും ജൂണ്‍ 5-ന് തിയേറ്ററുകളില്‍ റിലീസിന് എത്തുന്നുണ്ട്.
പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'അനന്തന്‍ കാട്' എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ആര്യയാണ് നായകന്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തില്‍ എത്തുന്നത്.
വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രന്‍സ്, വിജയരാഘവന്‍, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.







English (US) ·