25 April 2025, 06:24 PM IST

.
അരുൺ ഡി ജോസ് സംവിധാനം ചെയ്ത്, തിയേറ്ററുകളിൽ വൻ വിജയം നേടിയ ‘ബ്രോമാൻസ്’ സോണി ലിവിൽ റിലീസിനായി ഒരുങ്ങുന്നു. ആക്ഷനും നർമ്മവും ഡ്രാമയും സൗഹൃദവുമെല്ലാം നിറഞ്ഞ ഈ ചിത്രം മേയ് ഒന്ന് മുതലാണ് സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.
‘ബ്രോമാൻസി’ന് പ്രേക്ഷകരിൽനിന്നും ഇത്രയും സ്നേഹവും പ്രതികരണങ്ങളും ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡി ജോസ് പറഞ്ഞു. സൗഹൃദത്തിന്റെ എല്ലാ വശങ്ങളും, അതിന്റെ ആഴങ്ങളും വേദനകളും എല്ലാം പറഞ്ഞുപോകുന്ന ഒരു കഥയായിരുന്നു തങ്ങൾ ആലോചിച്ചതെന്നും പ്രേക്ഷകർക്ക് ഈ ചിത്രം കണക്റ്റ് ചെയ്യാൻ സാധിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷവും അതിലുപരി അതിശയവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന് അരുൺ ഡി ജോസ്, റവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ഭരത് ബോപ്പണ്ണ, ശ്യാം മോഹൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Bromance commencement streaming Sony Liv from May 1st
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·