തിരഞ്ഞെടുപ്പിനൊരുങ്ങി ഫുലേര, പ്രധാന്‍ജിക്ക് വെല്ലുവിളിയായി ഭൂഷണ്‍; 'പഞ്ചായത്ത്' സീസൺ 4 ടീസർ പുറത്ത്

8 months ago 7

03 May 2025, 09:27 PM IST

panchayat play   4

പഞ്ചായത്ത് സീസൺ 4 ടീസറിൽനിന്ന്‌ | Photo: Screen grab/ Prime Video India

ഏറെ ആരാധകരുള്ള ഹിന്ദി വെബ് സീരീസായ പഞ്ചായത്തിന്റെ നാലാം സീസണിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂലായ് രണ്ടിനാണ് സീരീസ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുക. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രധാന്‍ജിയും ഭൂഷണും നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുന്നുവെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ഉത്തര്‍പ്രദേശിലെ ഫുലേര എന്ന ഗ്രാമത്തില്‍ പഞ്ചായത്ത് സെക്രട്ടറിയായി ജോലിക്ക് കയറുന്ന എന്‍ജിനിയറിങ് ബിരുദധാരിയായ അഭിഷേക് ത്രിപാഠി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പഞ്ചായത്ത് വെബ് സീരീസ് പുരോഗമിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിലുള്ള സീരീസിന്റെ ആദ്യമൂന്നുഭാഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്.

2020-ല്‍ ആദ്യ സീസണ്‍ പുറത്തിറങ്ങിയ പഞ്ചായത്തില്‍ ജിതേന്ദ്ര കുമാറാണ് പഞ്ചായത്ത് സെക്രട്ടറിയായ അഭിഷേക് ത്രിപാഠിയുടെ വേഷം കൈകാര്യംചെയ്യുന്നത്. രഘുബീര്‍ യാദവ്, നീന ഗുപ്ത, ചന്ദന്‍ റോയ്, ബിശ്വാപ്തി സര്‍ക്കാര്‍, സുനിത രാജ്‌വര്‍, പങ്കജ് ഝാ, അശോക് പഥക്, സാന്‍വിക, രാജേഷ് ജെയ്‌സ്, ആസിഫ് ഖാന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുമാറിന്റേതാണ് കഥ. അക്ഷത് വിജയ് വര്‍ഗീയ, ദീപക് കുമാര്‍ മിശ്ര എന്നിവരാണ് സംവിധായകര്‍.

Content Highlights: Panchayat play 4 teaser is out! Streaming connected Amazon Prime from July 2nd

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article