Authored by: അശ്വിനി പി|Samayam Malayalam•24 Jun 2025, 5:58 pm
രണ്ട് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി രണ്ടാഴ്ച മുൻപാണ് ജിമിൻ തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യത്തെ ഡാൻസ് റീൽ പുറത്തുവിട്ടിരിയ്ക്കുന്നു
ജിമിൻ ഇപ്പോഴിതാ ജിമിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലാവുന്നു. പാട്ടിനൊപ്പം ജിമിന്റെ സ്റ്റെപ്പുകൾക്കും ആരാധകർ ഏറെയാണ്. രണ്ടാഴ്ച മുൻപ്, രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനും പൂർത്തിയാക്കിയ എത്തിയ ജിമിൻ ആദ്യമായി പങ്കുവച്ച ഡാൻസ് റീൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. 53.8 മില്യൺ ഫോളോവേഴ്സുള്ള ജിമിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇനിയും കാഴ്ചക്കാർ ഏറെയാണ്.
Also Read: നമ്മൾ പ്രണയത്തിൽ മുഴുകി നിൽക്കുന്നത് കാണുമ്പോൾ ചിലർക്ക് ദുഷിപ്പ് തോന്നും; വിജയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് പിന്നാലെ മറുപടിയുമായി തൃഷ കൃഷ്ണൻജെ-ഹോപ്പിന്റെ ഏറ്റവും പുതിയ ഗാനമായ 'കില്ലിംഗ് ഇറ്റ് ഗേൾ' എന്ന പാട്ടിനാണ് ജിമിൻ ചുവടുകൾ വയ്ക്കുന്നത്. ജങ്കൂക്ക് ആണ് ക്യാമറ ചലിപ്പിക്കുന്നത് എന്നതാണ് ആകർഷകമായ മറ്റൊരു കാര്യം.
ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങി, ജങ്കൂക്ക് ക്യാമറ ചലിപ്പിക്കുന്നതിനനുസരിച്ച് താളത്തിനൊത്ത് ജിമിന്റെ സ്റ്റെപ്പുകളും ആക്ഷനും മാറുന്നത് കാണാം. ഇപ്പോൾ അവർ താമസിക്കുന്ന വീടിന്റെയോ ഹോട്ടൽ മുറിയിലോ നിന്ന് ചിത്രീകരിച്ചതാവാം, കാരണം ഇരുവരും ഇന്റർനാഷണൽ ട്രിപ്പിന് പോകുന്നതായ വീഡിയോകൾ നേരത്തെ പുറത്തുവന്നതാണ്.
വെസ്റ്റേൺ ഡാൻസിലുള്ള ജിമിന്റെ ഇഷ്ടവും പാഷനും ആരാധകരെ ആകർഷിക്കുന്നതിലൊന്നാണ്. സൈനിക സേവനവും, രണ്ട് വർഷത്തെ സമ്മർദ്ദ ജീവിതവും അതിനൊന്നും ഒരു ഭംഗവും വരുത്തിയിട്ടില്ല എന്ന് ഈ വീഡിയോയിൽ വ്യക്തം. വീഡിയോ എടുക്കുമ്പോഴുള്ള ജങ്കൂക്കിന്റെ ചിരിയും നിഷ്കളങ്കമായ അവരുടെ ബോണ്ടിങ് ആയിട്ടാണ് ആരാധകർ കാണുന്നത്.
തിരിച്ചു വന്നതിന് ശേഷം ആദ്യത്തെ ഡാൻസ് വീഡിയോ, ഒരു മണിക്കൂറിനുള്ളിൽ ജിമിന്റെ വീഡിയോ കണ്ടത് 1M ആരാധകർ!
എത്രയും പെട്ടന്ന് പഴയ അതേ സ്പിരിറ്റോടെ ബിടിഎസ് താരങ്ങൾ ഒത്തു ചേരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. 2026 മാർച്ച് മാസത്തോടെ അത് സംഭവിക്കും എന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിയ്ക്കുന്ന വിവരം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·