Published: October 30, 2025 07:01 AM IST Updated: October 30, 2025 11:01 AM IST
1 minute Read
റാവൽപിണ്ടി ∙ രാജ്യാന്തര ട്വന്റി20യിലേക്കുള്ള തിരിച്ചുവരവിൽ ബാബർ അസം പൂജ്യത്തിനു പുറത്തായ മത്സരത്തിൽ പാക്കിസ്ഥാനും നിരാശ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് 55 റൺസ് തോൽവി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 139ന് ഓൾഔട്ടായി.
ഓപ്പണർ റീസ് ഹെൻഡ്രിക്സിന്റെ അർധ സെഞ്ചറിയുടെ (60) കരുത്തിൽ മികച്ച സ്കോറുയർത്തിയ ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ തുടക്കത്തിലേ തകർത്തു. 4 വിക്കറ്റുമായി കോർബിൻ ബാഷും 3 വിക്കറ്റുമായി ജോർജ് ലിൻഡെയും തിളങ്ങി. 11 മാസത്തിനുശേഷം ട്വന്റി20 ടീമിൽ അവസരം ലഭിച്ച ബാബർ അസം നേരിട്ട രണ്ടാം പന്തിൽ പുറത്തായി.
English Summary:








English (US) ·