എന്നാല്‍ ഈ ഫോട്ടോ തീര്‍ത്തും വ്യാജമാണ്. നേരത്തെ ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം നടത്തിയ തിരുപ്പതി ദര്‍ശനത്തിന്റെ ചിത്രങ്ങളാണ്, ഇപ്പോള്‍ തലമുണ്ഡനം ചെയ്ത തരത്തില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ആ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൊതുവെ അരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പോ, ജീവിതത്തിലെ ഏന്തെങ്കിലും പുതുതായി തുടക്കം കുറിക്കുന്നതിന്റെ മുന്‍പോ നയന്‍താര തിരുപ്പതി ദര്‍ശനം നടത്താറുണ്ട്. അതുമായി ബന്ധിപ്പിച്ചാണ് ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
മഞ്ജു ഇരുന്ന ഇടത്ത് നിന്ന് ഒൻപത് സീറ്റ് മാറി ദിലീപും; പരസ്പരം കണ്ട ഭാവം നടിക്കാതെ മുന്‍ താരദമ്പതികള്‍!
വ്യാപകമായ തരത്തില്‍, വിശ്വസിനീയമാം വിധമാണ് ഫോട്ടോ പ്രചരിക്കുന്നത്. നയന്‍താരയുടെ പിആര്‍ ടീമും ആരാധകരും യഥാര്‍ത്ഥ ഫോട്ടോയും വീഡിയോയും റീ ഷെയര്‍ ചെയ്തുകൊണ്ടാമ് ഈ വ്യാജ ഫോട്ടോയ്‌ക്കെതിരെ പ്രതികരിച്ചത്. 2026 ഏപ്രിലില്‍ ആണ് ഈ വേഷം ധരിച്ച് നയന്‍താര തിരുപ്പതി ദര്‍ശനം നടത്തിയിരുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍താരയുടെ അടുത്ത റിലീസ് ആയ ടോക്‌സിക്. പൊതുവെ തന്റെ തന്നെ പ്രൊഡക്ഷന്‍സിലുള്ള സ്ത്രീപക്ഷ ചിത്രങ്ങളാണ് നയന്‍താര കൂടുതലും തിരഞ്ഞെടുക്കുന്നത്. അതില്‍ നിന്ന് ഇടയ്‌ക്കൊരു ബ്രേക്ക് എന്ന തലത്തിലാണ് സൂപ്പര്‍ താര ചിത്രങ്ങളും ചെയ്യുന്നത്. യാഷ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് പുറമെ കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി പോലുള്ള താരങ്ങളും അണി നിരക്കുന്നുണ്ട്.
സിനിമ പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആളാണ് നയന്‍താര. എന്നാല്‍ ടോക്‌സിക് എന്ന ചിത്രത്തിന്റെ പ്രമോഷന് നയന്‍താര പങ്കെടുത്തിരുന്നു. യാഷ് എന്നെ വിളിച്ചു, ഈ പ്രമോഷന് വരാന്‍ അത് തന്നെ എനിക്ക് മതിയായ കാരണമായിരുന്നു. പിന്നെ ഗീതു മോഹന്‍ദാസിന് വേണ്ടിയുമാണ് പ്രമോഷന് വന്നത് എന്നാണ് നയന്‍താര നല്‍കി. വിശദീകരണം




English (US) ·