തിരുമ്പി വന്തിട്ടേന്ന് സൊല്ല്... സുരേഷ് റെയ്ന ചെന്നൈയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചു; പുതിയ റോള്‍ ഏറ്റെടുത്തേക്കും

7 months ago 11

Authored by: നിഷാദ് അമീന്‍|Samayam Malayalam25 May 2025, 8:49 pm

റണ്‍.. റെയ്ന്‍.. റെയ്‌ന...എഗെയ്ന്‍. ബാറ്റെടുത്താല്‍ റണ്‍മഴ പെയ്യിക്കുന്ന ഇന്ത്യയുടെ ഇടിവെട്ട് താരം സുരേഷ് റെയ്‌ന (Suresh Raina) ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. 14 പന്തില്‍ അര്‍ധസെഞ്ചുറി നേടി റെക്കോഡിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ (Chennai Super Kings) പുതിയ റോളില്‍ റെയ്‌ന എത്തും.

സുരേഷ് റെയ്‌നസുരേഷ് റെയ്‌ന (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2026ല്‍ (IPL 2026) തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന (Suresh Raina). തന്റെ പഴയ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് (Chennai Super Kings) മടക്കം. മഞ്ഞപ്പടയില്‍ ബാറ്റിങ് പരിശീലകന്റെ ചുമതല ആയിരിക്കും ഏറ്റെടുക്കുകയെന്നാണ് സൂചന.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന സുരേഷ് റെയ്ന ഐപിഎല്‍ 2021-ലാണ് അവസാനമായി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചത്. ഐപിഎല്‍ 2022 മെഗാ ലേലത്തില്‍ അദ്ദേഹം വില്‍ക്കപ്പെടാതെ പോയി. ഇതേ വര്‍ഷം അവസാനത്തില്‍ വിരമിച്ച റെയ്ന ഇപ്പോള്‍ ടി20 ലീഗില്‍ കമന്റേറ്ററാണ്. ഐപിഎല്‍ 2016 ലും 2017 ലും ഗുജറാത്ത് ലയണ്‍സിനെ റെയ്ന നയിച്ചു.


തിരുമ്പി വന്തിട്ടേന്ന് സൊല്ല്... സുരേഷ് റെയ്ന ചെന്നൈയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചു; പുതിയ റോള്‍ ഏറ്റെടുത്തേക്കും


സിഎസ്‌കെ-ഗുജറാത്ത് ടൈറ്റന്‍സ് (ജിടി) മത്സരത്തിനിടെ കമന്ററി ചെയ്യുമ്പോഴാണ് അദ്ദേഹം തിരിച്ചുവരവ് നടത്തുമെന്ന് സൂചന നല്‍കിയത്. സിഎസ്‌കെയുടെ വരാന്‍ പോകുന്ന പരിശീലകന്‍ ഐപിഎല്‍ ടീമിനായി ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി നേടിയ ആളാണ് എന്നായിരുന്നു റെയ്‌നയുടെ പരാമര്‍ശം.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഏറ്റവും വേഗതയേറിയ ഫിഫ്റ്റി റെക്കോഡ് റെയ്നയുടെ പേരിലാണ്. ഐപിഎല്‍ 2024ലെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെതിരെ 14 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ സിഎസ്‌കെ 24 റണ്‍സിന് പരാജയപ്പെടുകയുണ്ടായി.

'ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍': 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
മൈക്കല്‍ ഹസിയാണ് സിഎസ്‌കെയുടെ നിലവിലെ ബാറ്റിങ് പരിശീലകന്‍. 2018 ല്‍ സിഎസ്‌കെയുടെ ബാറ്റിങ് കോച്ചായി തിരിച്ചെത്തിയ അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്തിവരികയായിരുന്നു. സ്റ്റീഫന്‍ ഫ്‌ളെമിങ് ആണ് സിഎസ്‌കെയുടെ മുഖ്യ പരിശീലകന്‍. 2009 മുതല്‍ ചുമതല വഹിച്ചുവരുന്നു.

ഐപിഎല്‍ 2008 മെഗാ ലേലത്തിലാണ് റെയ്‌ന സിഎസ്‌കെയില്‍ ചേരുന്നത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷമാണ് സിഎസ്‌കെയുടെ ഒരു മാച്ച് അദ്ദേഹത്തിന് നഷ്ടമാവുന്നത്. 2018ല്‍ പരിക്ക് കാരണമായിരുന്നു ഇത്.

വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സിഎസ്‌കെയില്‍ ക്യാപ്റ്റന്‍ ധോണിയുടെ അഭാവത്തില്‍ വളരെക്കാലം റെയ്ന താല്‍ക്കാലിക ചുമതല വഹിച്ചു. 2021ലാണ് സിഎസ്‌കെ കൈവിടുന്നത്. 2022 മെഗാ ലേലത്തില്‍ ആരും ഏറ്റെടുക്കാനുണ്ടായില്ല. തുടര്‍ന്ന് വര്‍ഷാവസാനത്തില്‍ വിരമിച്ചു.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി 176 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4,687 റണ്‍സ് നേടി. ടീമിനെ ഒരു കിരീട വിജയത്തിലേക്കും നയിച്ചു. ഐപിഎല്ലിന് ശേഷം മറ്റു ടി 20 ലീഗുകളില്‍ കളിച്ചിട്ടുള്ളതിനാല്‍ റെയ്‌നയ്ക്ക് ഐപിഎല്ലിലേക്ക് കളിക്കാരനെന്ന നിലയില്‍ തിരിച്ചുവരവ് സാധ്യമല്ല.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article