തിരുവനന്തപുരത്ത് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 ജനുവരി 31ന്

7 months ago 6

മനോരമ ലേഖകൻ

Published: June 14 , 2025 11:12 PM IST

1 minute Read

  • കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഏഴാമത്തെ രാജ്യാന്തര മത്സരം

 The Greenfield International Cricket Stadium being readied for the 2nd  T-20 lucifer  betwixt  India and West Indies, successful  Thiruvananthapuram, Saturday, Dec. 7, 2019. (PTI Photo/R Senthil Kumar)  (PTI12_7_2019_000083B)
Thiruvananthapuram: The Greenfield International Cricket Stadium being readied for the 2nd T-20 lucifer betwixt India and West Indies, successful Thiruvananthapuram, Saturday, Dec. 7, 2019. (PTI Photo/R Senthil Kumar) (PTI12_7_2019_000083B)

തിരുവനന്തപുരം∙ പുതുവർഷത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം വീണ്ടും വേദിയാകുന്നു. ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ജനുവരി 31ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും.  

3 ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും ഉൾപ്പെട്ട പരമ്പരയിലെ മറ്റു വേദികൾ: ഹൈദരാബാദ് (ജനുവരി 11), രാജ്കോട്ട്(14), ഇൻഡോർ(18) എന്നിവയാണ് ഏകദിന മത്സര വേദികൾ. നാഗ്പൂർ(21), റാഞ്ചി(23), ഗുവാഹത്തി(25), വിശാഖപട്ടണം(28) എന്നിവിടങ്ങളിലാണ് ട്വന്റി20 പരമ്പരയിലെ മറ്റു മത്സരങ്ങൾ. 

കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഏഴാമത്തെ രാജ്യാന്തര മത്സരമാകും ഇത്. 4 ട്വന്റി മത്സരങ്ങളും 2 ഏകദിനങ്ങളുമാണ് ഇവിടെ നടന്നത്. 2017ൽ ഇവിടത്തെ ആദ്യ രാജ്യാന്തര മത്സരം ഇന്ത്യയും ന്യൂസീലൻഡും തമ്മിലായിരുന്നു.

English Summary:

India vs New Zealand: Thiruvananthapuram to Host Thrilling India-New Zealand T20 Match

Read Entire Article