Curated byഗോകുൽ എസ് | Samayam Malayalam | Updated: 5 Apr 2025, 11:50 am
Tilak Varma Retired Out Reason: തിലക് വർമയെ റിട്ടയേഡ് ഔട്ടാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ.
ഹൈലൈറ്റ്:
- തിലക് വർമയെ റിട്ടയേഡ് ഔട്ടാക്കിയതിന് കാരണം പറഞ്ഞ് മുംബൈ പരിശീലകൻ
- തിലക് വർമയുടെ റിട്ടയേഡ് ഔട്ട് വലിയ ചർച്ചയാക്കി ഇന്ത്യൻ ക്രിക്കറ്റ് ലോകം
- മുംബൈക്ക് വീണ്ടും തോൽവി
തിലക് വർമതിലക് വർമയെ റിട്ടയേഡ് ഔട്ടാക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഈ കാരണം; അവസാനം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ
റൺസ് നേടാൻ തിലക് ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും അതിന് അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മുംബൈ കോച്ച്, കുറച്ച് സമയം ക്രീസിൽ ചിലവഴിച്ചതിനാൽ അദ്ദേഹം ഫോമിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച് അവസാന ഓവറുകൾ വരെ തങ്ങൾ കാത്തിരുന്നുവെന്നും എന്നാൽ അദ്ദേഹം പതറുകയായിരുന്നുവെന്നും പറഞ്ഞു.
Also Read: ഹാർദിക് പാണ്ഡ്യയുടെ ആ നീക്കം മുംബൈ ഇന്ത്യൻസ് ഉടമയേയും കലിപ്പിലാക്കി; ത്രില്ലർ പോരിനിടെ നടന്നത് ഇങ്ങനെ
"ഇത്തരത്തിൽ ഒരാളെ പുറത്താക്കുന്നത് അത്ര നല്ലതല്ല, എന്നാൽ ആ സമയം ഞങ്ങൾക്ക് പുതിയൊരാളെ വേണ്ടിയിരുന്നു. തികച്ചും തന്ത്രപരമായ ഒരു തീരുമാനമായിരുന്നു അത്. ഞങ്ങൾ ഒരാളെ പുറത്താക്കി മറ്റൊരാളെ കൊണ്ടുവന്നു. അതിൽ അധികം വായിക്കാനില്ല, കളി അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ ഒരു തീരുമാനം മാത്രമായിരുന്നു അത്." ജയവർധനെ പറഞ്ഞു.
Also Read: മോശം ഫോമിൽ റിട്ടയേഡ് ഔട്ടായി തിലക് വർമ, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ; എന്നിട്ടും ടീമിന് തോൽവി, ലക്നൗവിന് ആവേശ ജയം
അതേ സമയം തിലക് വർമയെ റിട്ടയേഡ് ഔട്ടാക്കി പുതിയ ബാറ്ററെ ഇറക്കിയ മുംബൈയുടെ തന്ത്രത്തിനും അവരെ വിജയത്തിൽ എത്തിക്കാനായില്ല. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 12 റൺസിന്റെ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറുകളിൽ 203/8 എന്ന സ്കോർ നേടിയപ്പോൾ, മുംബൈയുടെ മറുപടി 191/5 ൽ ഒതുങ്ങി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·