Published: April 05 , 2025 01:07 PM IST
1 minute Read
ലക്നൗ∙ ഐപിഎലിലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ ‘റിട്ടയേഡ് ഔട്ടായി’ മുംബൈ ഇന്ത്യന്‍സ് താരം തിലക് വർമ മടങ്ങിയതിനെതിരെ വിമർശനമുയർത്തി മുൻ ഇന്ത്യൻ താരങ്ങൾ. മത്സരത്തിന്റെ നിർണായക ഘട്ടത്തിലാണ് തിലക് വർമ ബാറ്റിങ് മതിയാക്കി ഗ്രൗണ്ട് വിട്ടത്. പകരമെത്തിയ ഓൾറൗണ്ടർ മിച്ചൽ സാന്റ്നർക്ക് ഒന്നും ചെയ്യാനും സാധിച്ചില്ല. 12 റൺസ് വിജയമാണു മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് നേടിയത്. സാമാന്യ യുക്തിക്കു നിരക്കാത്ത കാര്യമാണ് മുംബൈ ടീമിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പ്രതികരിച്ചു.
‘‘തിലക് വർമ റിട്ടയേർഡ് ഔട്ടായപ്പോൾ വരുന്നത് മിച്ചല്‍ സാന്റ്നറോ? സാമാന്യ യുക്തിക്കു നിരക്കുന്ന കാര്യമല്ല ഇത്. എന്താണു നിങ്ങള്‍ കരുതുന്നത്?’’– ഇര്‍ഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ ചോദിച്ചു. മുംബൈ ഇന്ത്യൻസിനു വലിയ പിഴവാണു സംഭവിച്ചതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജന്‍ സിങ്ങും പ്രതികരിച്ചു. ‘‘സാന്റ്നർ തിലക് വർമയേക്കാളും നന്നായി അടിക്കുന്ന ആളാണോ? എന്റെ അഭിപ്രായത്തിൽ ഇതൊരു പിഴവാണ്.’’– ഹർഭജൻ സിങ് പറഞ്ഞു.
‘‘പൊള്ളാർഡോ അതുപോലെ മികവു തെളിയിച്ചിട്ടുള്ള ബാറ്ററോ ആയിരുന്നെങ്കിൽ ഇത് മനസ്സിലാക്കാമായിരുന്നു. പക്ഷേ ഈ നീക്കത്തെ പിന്തുണയ്ക്കാൻ എനിക്കു സാധിക്കില്ല.’’– ഹർഭജൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ലക്നൗവിനെതിരെ 23 പന്തുകൾ നേരിട്ട തിലക് വർമ 25 റൺസാണു നേടിയത്. 19–ാം ഓവറിനിടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ തിലക് വർമ സ്വയം ഈ തീരുമാനത്തിലെത്തിയതാണെന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.
Tilak Verma retired retired n Santner coming in? Doesn’t marque consciousness to me. What bash you guys think?
— Irfan Pathan (@IrfanPathan) April 4, 2025Retiring Tilak for Santer was a mistake successful my sentiment . Is Santner a amended hitter than Tilak ? If it was for Pollard oregon immoderate different accomplished hitter I would person understood . But Don’t hold with this . Come connected @mipaltan
— Harbhajan Turbanator (@harbhajan_singh) April 4, 2025English Summary:








English (US) ·