Published: September 24, 2025 06:39 PM IST
1 minute Read
ലക്നൗ ∙ ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കു ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 194 റൺസിനു പുറത്തായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ എ രണ്ടാം ഇന്നിങ്സിൽ 3ന് 16 എന്ന നിലയിലാണ്. ഇതോടെ ഓസീസിന് ആകെ ലീഡ് 242 റൺസായി.
9ന് 350 എന്ന നിലയിൽ, രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 420 റൺസിനു പുറത്താകുകായിരുന്നു. പത്താം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ടോഡ് മർഫി (76), ഹെൻറി ടോൺടൺ (32) സഖ്യമാണ് ഓസ്ട്രേലിയൻ സ്കോർ 400 കടത്തിയത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ നാഥൻ മക്സ്വീനി (74), ജാക്ക് എഡ്വേഡ്സ് (88) എന്നിവരും തിളങ്ങി. ഇന്ത്യ എയ്ക്കായി സ്പിന്നർ മാനവ് സുഥാർ 5 വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ സായ് സുദർശൻ (75), എൻ.ജഗദീശൻ (38) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കെ.എൽ.രാഹുൽ (11), ദേവ്‌ദത്ത് പടിക്കൽ (1), ധ്രുവ് ജുറേൽ (1), നിതീഷ് കുമാർ റെഡ്ഡി (1) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ആയുഷ് ബദോനി 21 റൺസ് നേടി. ഓസീസിനായി ടോൺടൺ നാല് വിക്കറ്റ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരത്തിനു തൊട്ടുമുൻപ് മുംബൈയിലേക്ക് മടങ്ങിയതിനാൽ ധ്രുവ് ജുറേലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എ ടീം ഇറങ്ങിയത്.
English Summary:








English (US) ·