Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 5 May 2025, 12:04 am
IPL 2025 PBKS vs LSG: ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ 2025 പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 37 റണ്‍സിന് തകര്‍ത്ത് പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുത്തു.
ഹൈലൈറ്റ്:
- എല്‍എസ്ജിക്ക് 37 റണ്‍സ് തോല്‍വി
- പ്രഭ്‌സിംറാന്‍ സിങ് 48 പന്തില്‍ 91
- അര്‍ഷ്ദീപ് സിങിന് മൂന്ന് വിക്കറ്റ്
പഞ്ചാബ് താരങ്ങള്‍ ബാറ്റിങിനിടെ (ഫോട്ടോസ്- Samayam Malayalam) തീ പടര്‍ത്തി പഞ്ചാബ്, വീണ്ടും ഓള്‍റൗണ്ട് മികവ്; ഐപിഎല്‍ 2025ല്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി
120 പന്തില്‍ 237 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് നടത്തിയ എല്‍എസ്ജിക്ക് അര്‍ഷ്ദീപ് തുടക്കത്തില്‍ തന്നെ കനത്ത പ്രഹരമേല്‍പ്പിച്ചു. മിച്ചല്‍ മാര്‍ഷ് (0), ഐദന്‍ മാര്‍ക്രം (13), നിക്കോളാസ് പൂരന്‍ (6) എന്നീ മൂന്ന് മുന്‍നിര താരങ്ങളെയാണ് അര്‍ഷ്ദീപ് നേരത്തേ തന്നെ തിരിച്ചയച്ചത്.
https://www.instagram.com/reel/DJPar-3MRCP/https://www.instagram.com/reel/DJPar-3MRCP/
ഈ ആഘാതത്തില്‍ നിന്ന് പിന്നീട് കരകയറിയെങ്കിലും റണ്‍റേറ്റ് വല്ലാതെ ഇടിഞ്ഞത് തിരിച്ചടിയായി. എല്‍എസ്ജിക്ക് വേണ്ടി ആയുഷ് ബദോണി 40 പന്തില്‍ 74 റണ്‍സ് നേടി. ഓള്‍റൗണ്ടര്‍ അബ്ദുല്‍ സമദ് 24 പന്തില്‍ 45 റണ്‍സുമായി തോല്‍വിയുടെ ആഘാതം കുറച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഓപണര്‍ പ്രഭ്‌സിംറാന്‍ സിങ് മികച്ച തുടക്കം നല്‍കി. ആദ്യ ഓവറില്‍ തന്നെ പ്രിയാന്‍ഷ് ആര്യ പുറത്തായ ശേഷമെത്തിയ ജോഷ് ഇന്‍ഗ്ലിസ് സൂപ്പര്‍ ഓവറുകളില്‍ തകര്‍ത്തടിച്ചു. 14 പന്തില്‍ നാല് സിക്‌സറുകളും ഒരു ഫോറും സഹിതം 30 റണ്‍സുമായി അദ്ദേഹം മടങ്ങുമ്പോള്‍ സ്‌കോര്‍ 4.3 ഓവറില്‍ 50 റണ്‍സിലെത്തിയിരുന്നു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം ആവര്‍ത്തിച്ചതോടെ മികച്ച റണ്‍റേറ്റായി. 13ാം ഓവറില്‍ ശ്രേയസ് പുറത്തായി. 25 പന്തില്‍ 45 റണ്‍സെടുത്ത് ശ്രേയസ് മടങ്ങുമ്പോള്‍ സ്‌കോര്‍ 128 ആയിരുന്നു.
നെഹല്‍ വധേര ഒമ്പത് പന്തില്‍ 16 റണ്‍സ് നേടി. 19ാം ഓവറിലാണ് പ്രഭ്‌സിംറാന്‍ സിങ് പുറത്താവുന്നത്. 48 പന്തില്‍ ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം 91 റണ്‍സെടുത്തു. ശശാങ്ക് സിങ് (15 പന്തില്‍ 33), മാര്‍ക്കസ് സ്റ്റോയിനിസ് (അഞ്ച് പന്തില്‍ 15) എന്നിവര്‍ പുറത്താവാതെ നിന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·