തീയേറ്ററിനകത്ത് വർണക്കടലാസ് വിതറി ആരാധകർ, യുകെയിൽ പവൻ കല്യാണിന്റെ 'വീരമല്ലു'വിന്റെ പ്രദർശനം നിർത്തി

5 months ago 7

25 July 2025, 03:25 PM IST

Hari Hara Veera Mallu UK

പവൻ കല്യാൺ, യുകെയിലെ തിയേറ്ററിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ആരാധകർ ആഘോഷിക്കുന്നത് പല തരത്തിലായിരിക്കും. അത് പലപ്പോഴും തെറ്റായ പ്രവണതകളിലേക്ക് വഴിമാറാറുമുണ്ട്. കഴിഞ്ഞ ദിവസം പവൻ കല്യാൺ നായകനായ ഹരി ഹര വീര മല്ലു എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. സിനിമയുടെ യുകെയിലെ ഒരു തീയേറ്ററിലെ പ്രദർശനത്തിനിടെ ആരാധകരുടെ ആഹ്ളാദപ്രകടനം അതിരുവിട്ടതും തുടർന്ന് പ്രദർശനം നിർത്തിവെച്ചതുമാണ് വാർത്തകളിൽ നിറയുന്നത്.

തീയേറ്ററിന്റെ തറയിൽ ആരാധകർ ചെറിയ വർണക്കടലാസുകൾ വിതറിയതാണ് പ്രശ്നത്തിന്റെ തുടക്കം. തുടർന്ന് വലിയ ബഹളമുണ്ടാവുകയും ജീവനക്കാർ പ്രദർശനം നിർത്തിവെയ്ക്കുകയുമായിരുന്നു. അതേസമയം ഇത്തരം ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകരുടെ വാദം. ഇതിനിടെ സിനിമ കാണാൻ വന്ന ഒരാൾ ശബ്ദസംവിധാനത്തെക്കുറിച്ച് പരാതിപ്പെട്ട് വാക്കുതർക്കം വഴിതിരിച്ചുവിടാനും ശ്രമിച്ചു. ആരാധകരുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

തീയേറ്റർ ജീവനക്കാരെ പിന്തുണച്ചുകൊണ്ടാണ് ഭൂരിഭാ​ഗം സോഷ്യൽ മീഡിയാ പ്രതികരണങ്ങളും. ജീവനക്കാർ ചെയ്തത് തികച്ചും ശരിയാണ്, ആരാധകരുടേത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആരാധകരെക്കെണ്ടുതന്നെ തീയേറ്റർ വൃത്തിയാക്കിക്കണം എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

കഴിഞ്ഞ ദിവസം റിലീസായ ചിത്രവുമായി ബന്ധപ്പെട്ട് വരുന്നതെല്ലാം പെയ്ഡ് റിവ്യൂ ആണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരേ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് യുകെയിൽ ആരാധകരുടെ ആവേശപ്രകടനം കാരണം സിനിമ നിർത്തിവെച്ച സംഭവവും പുറത്തുവന്നിരിക്കുന്നത്.

ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിധി അഗർവാൾ, ബോബി ഡിയോൾ എന്നിവരാണ് 'ഹരി ഹര വീര മല്ലു'വിലെ അഭിനേതാക്കളുടെ നിരയിലെ മറ്റുള്ളവർ. കോഹിനൂർ രത്നം വീണ്ടെടുക്കാനായി പ്രധാന കഥാപാത്രം ഗോൽക്കൊണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

Content Highlights: Fans throwing confetti disrupted `Hari Hara Veera Mallu` screening astatine a UK Cineworld

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article