തീയേറ്ററുകള്‍ ഹൗസ്ഫുള്‍ ആക്കി 'മീശ' വിജയകരമായി പ്രദര്‍ശനം തുടരുന്നു

5 months ago 5

04 August 2025, 09:22 PM IST

meesha movie

ചിത്രത്തിൻ്റെ ടീസർ പോസ്റ്റർ, ടീസറിൽ നിന്ന്

യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ 'വികൃതി' എന്ന ചിത്രത്തിന് ശേഷം എം.സി. ജോസഫ് സംവിധാനം ചെയ്ത 'മീശ' മത്സരങ്ങളെ മറികടന്ന് തിയറ്ററുകളില്‍ മുന്നേറുന്നു. തമിഴിലെ യുവനടന്‍ കതിര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഹക്കീം ഷാ, ഷൈന്‍ ടോം ചാക്കോ, ഉണ്ണി ലാലു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കതിരിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഏറെ ശ്രദ്ധേയമായി എന്ന് തന്നെ പറയേണ്ടതുണ്ട്.

മികച്ച സാങ്കേതിക തികവും, ആകാംഷ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യഭംഗിയുള്ള ഛായാഗ്രഹണം, മികച്ച പശ്ചാത്തല സംഗീതം എന്നിവ സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. തിയറ്ററുകളില്‍ മീശ നല്‍കുന്ന അനുഭവം വേറിട്ടതാണെന്നും സിനിമാസ്വദകര്‍ കണ്ടിരിക്കേണ്ട ചിത്രമാണ് മീശ എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഓരോ ദിവസവും തിയേറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ 'മീശ'യ്ക്ക് കഴിയുന്നുണ്ട്. ഈ വിജയം മികച്ച സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നതിന് തെളിവാണ്.

Content Highlights: Malayalam movie Meesha moving successfully successful theatres

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article