Published: June 12 , 2025 09:05 AM IST Updated: June 12, 2025 09:42 AM IST
1 minute Read
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച മുൻ നായകൻ കൂടിയായ വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ചതിൽ ബിസിസിഐയെ യും സിലക്ടർമാരെയും വിമർശിച്ച് മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇക്കാര്യത്തിൽ ഇവർ കോലിയെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ശാസ്ത്രി പറഞ്ഞു. തനിക്ക് സാധിക്കുമായിരുന്നുവെങ്കിൽ ഓസ്ട്രേലിയൻ പര്യടനത്തിലെ തോൽവിക്കു പിന്നാലെ വിരാട് കോലിയെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
‘‘വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് വളരെ ദുഃഖകരമായ കാര്യമാണ്. അത്രയ്ക്ക് മഹാനായ കളിക്കാരനാണ് അദ്ദേഹം. പ്രതിഭാധനനായ താരം. ഒരാൾ കളി നിർത്തുമ്പോഴാണ് ആ താരം എത്രയോ മികച്ചയാളായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുക. ചില സമയത്ത് കണക്കുകൾ പോലും കളിക്കാരുടെ പ്രതിഭയോട് നീതി പുലർത്തില്ല’ – രവി ശാസ്ത്രി പറഞ്ഞു.
‘‘കോലി അദ്ദേഹത്തെ എങ്ങനെയാണ് പരുവപ്പെടുത്തിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു അംബാസഡറായിരുന്നു കോലി. പ്രത്യേകിച്ചും വിദേശ പിച്ചുകളിൽ. ലോഡ്സിൽ ഉൾപ്പെടെ കോലി പുറത്തെടുത്തിട്ടുള്ള പ്രകടനങ്ങളും അത് ടീമിന് സമ്മാനിച്ച ഊർജവുമെല്ലാം സമാനതകളില്ലാത്തതാണ്. അതിൽ ഒരു ഭാഗമാകാൻ എനിക്കു സാധിച്ചത് വളരെ അഭിമാനാർഹമായ കാര്യം തന്നെ’ – രവി ശാസ്ത്രി വിശദീകരിച്ചു.
RAVI SHASTRI ON VIRAT KOHLI, HIS TEST RETIREMENT & THE WAY HE'S GONE. 🥺
- He said "Which is sad, The mode Virat gone from Test, sadly, it could person been handled better. When you go, past radical volition realise however large a subordinate was".
‘‘പക്ഷേ അദ്ദേഹം വളരെ പെട്ടെന്ന് കളി നിർത്തി എന്നൊരു വേദന എനിക്കുണ്ട്. കോലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് തോന്നുന്നു. അക്കാര്യത്തിൽ കുറച്ചുകൂടി ചർച്ചകളും സംഭാഷണങ്ങളും ആകാമായിരുന്നു. എനിക്ക് അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെങ്കിൽ, ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഞാൻ കോലിയെ ടീമിന്റെ ക്യാപ്റ്റനാക്കുമായിരുന്നു’ – ശാസ്ത്രി പറഞ്ഞു.
English Summary:








English (US) ·