തുടക്കം കിടുക്കി! ട്രിവാൻഡ്രത്തെ വീഴ്ത്തി സാംസൺ ബ്രദേഴ്സ്

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 21, 2025 09:48 PM IST Updated: August 22, 2025 01:11 AM IST

1 minute Read

  • കൊച്ചി ബ്ലൂ ടൈഗേഴ്സിന് 8 വിക്കറ്റ് വിജയം; സലി സാംസണ് (50*) അർധ സെ‍ഞ്ചറി

കൊച്ചി താരം കെ.എം. ആസിഫിനെ അഭിനന്ദിക്കുന്ന സഞ്ജു 
സാംസൺ. ക്യാപ്റ്റൻ സലി സാംസൺ (വലത്) സമീപം.
കൊച്ചി താരം കെ.എം. ആസിഫിനെ അഭിനന്ദിക്കുന്ന സഞ്ജു സാംസൺ. ക്യാപ്റ്റൻ സലി സാംസൺ (വലത്) സമീപം.

തിരുവനന്തപുരം∙ കെസിഎലിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ട്രിവാൻഡ്രം റോയൽസിനെ മുട്ടുകുത്തിച്ച് തിരുവനന്തപുരംകാരായ സാംസൺ സഹോദരൻമാർ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൻഡ്രത്തെ 97 റൺസിൽ എറിഞ്ഞൊതുക്കിയ കൊച്ചി 12–ാം ഓവറിൽ അനായാസ ജയം നേടി. സ്കോർ: ട്രിവാൻഡ്രം റോയൽസ് – 20 ഓവറിൽ 97ന് ഓൾഔട്ട്. കൊച്ചി ബ്ലൂ ടൈഗേഴ്സ്– 11.5 ഓവറിൽ 2ന് 99. കൊച്ചിക്ക് 8 വിക്കറ്റ് വിജയം. അവസാന പന്തിൽ സിക്സറടിച്ച് അർധ സെഞ്ചറി തികച്ച കൊച്ചി ക്യാപ്റ്റൻ സലി സാംസൺ (30 പന്തിൽ 50 നോട്ടൗട്ട്) ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ അനുജൻ സഞ്ജു സാംസണ് ബാറ്റിങിന് ഇറങ്ങേണ്ടി വന്നില്ല. ട്രിവാൻഡ്രത്തിന്റെ 3 മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ അഖിൻ സത്താറാണ് പ്ലെയർ ഓഫ് ദ് മാച്ച്. കഴിഞ്ഞ സീസണിൽ കെസിഎലിൽ ഒരു മത്സരം മാത്രം കളിച്ച സലിയുടെ ഗംഭീരമായ തിരിച്ചുവരവായ മത്സരം.

ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രത്തെ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ചത് സാംസൺ സഹോദരൻമാർ ചേർന്നാണ്. സലി എറിഞ്ഞ പന്ത് എസ്.സുബിൻ കവറിലേക്ക് അടിച്ച് റണ്ണിനായി ഓടിയെങ്കിലും അതിവേഗം പന്തു കൈക്കലാക്കിയ വൈസ് ക്യാപ്റ്റൻ സഞ്ജു, അതു ചേട്ടന്റെ കൈകളിലെത്തിച്ചു. സലി സ്റ്റംപ് ചെയ്യുമ്പോൾ സുബിൻ ക്രീസിൽ എത്തിയിരുന്നില്ല; റണ്ണൗട്ട്. ക്യാപ്റ്റൻ കൃഷ്ണ പ്രസാദും (11) ഗോവിന്ദ് ദേവ് പൈയും (3)കൂടി റണ്ണൗട്ടിലൂടെ വിക്കറ്റ് തുലച്ചതോടെ ടീമിന്റെ നടുവൊടിഞ്ഞു. 5 വിക്കറ്റിന് 22 എന്ന നിലയിൽ തകർന്ന ടീമിനെ അബ്ദുൽ ബാസിതും (17) അഭിജിത്ത് പ്രവീണും (28) ബേസിൽ തമ്പിയും (20) ചേർന്നാണ് വൻ മാനക്കേടിൽ നിന്നു രക്ഷിച്ചത്. 

Read Entire Article