തുടക്കം ഗോകുലം ആശിച്ചതുപോലെ; ഡെംപോ ഗോവയ്‌ക്കെതിരെ 2–1ന് മുന്നിൽ, ചർച്ചിൽ ബ്രദേഴ്സ് റിയൽ കശ്മീരിനെതിരെ പിന്നിൽ

9 months ago 9

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരിക്കുന്ന ഗോകുലം കേരള എഫ്സിക്ക്, ഡെംപോ ഗോവയ്‌ക്കെതിരായ മത്സരത്തിൽ ലീഡ്. ആദ്യപകുതി പുരോഗമിക്കുമ്പോൾ ഡെംപോയ്‌ക്കെതിരെ ഗോകുലം 2–1ന് മുന്നിലാണ്. 4, 11 മിനിറ്റുകളിലായി താബിസോ ബ്രൗൺ നേടിയ ഇരട്ടഗോളിലാണ് ഗോകുലം ലീഡെടുത്തത്. ഡെംപോയുടെ ഗോൾ 21–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ഡാമിയൻ പെരെസ് നേടി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ റിയൽ കശ്മീർ ലീഡ് നേടിയതും ഗോകുലത്തിന് അനുകൂലമാണ്. ആദ്യപകുതിയിൽ 1–0നാണ് റിയൽ കശ്മീർ ലീഡ് ചെയ്യുന്നത്. ചർച്ചിൽ ബ്രദേഴ്സ് റിയൽ കശ്മീരിനോടു തോൽക്കുകയും ഗോകുലം ഡെംപോയെ തോൽപ്പിക്കുകയും ചെയ്താൽ ഗോകുലം ചാംപ്യൻമാരാകും. 2020–21 സീസണിലും 2021–22 സീസണിലും ഐ ലീഗിലെ അവസാനദിവസത്തെ നാടകീയതയ്ക്കൊടുവിൽ കിരീടം നേടിയ ചരിത്രം ഗോകുലത്തിനുണ്ട്.  

ഗോകുലം–ഡെംപോ (കോഴിക്കോട്)

21 മത്സരങ്ങളിൽനിന്ന് 37 പോയിന്റുമായി ഐ ലീഗ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് ഗോകുലം കേരള. നിലവിൽ ഒന്നാമതുള്ള ചർച്ചിൽ ബ്രദേഴ്സുമായി 2 പോയിന്റു മാത്രമാണ് വ്യത്യാസം. ഡെംപോയ്ക്കെതിരെ ഗോകുലം ജയിക്കുകയും ചർച്ചിൽ റിയൽ കശ്മീരിനോടു തോൽക്കുകയും ചെയ്താൽ മാത്രമേ കിരീടം കേരളത്തിലെത്തൂ. 26 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഡെംപോ എസ്‌സി. ഐ ലീഗിൽ മുൻപ് രണ്ടുതവണ ഗോകുലം ജേതാക്കളായിരുന്നു. എന്നാൽ ആ സീസണുകൾക്കു ശേഷമാണ് ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എൽ പ്രവേശനം നൽകാനുള്ള തീരുമാനം വന്നത്.

ചർച്ചിൽ ബ്രദേഴ്സ്– റിയൽ കശ്മീർ (ശ്രീനഗർ)

നിലവിലെ ഒന്നാംസ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് ശ്രീനഗറിലെ ആർകെഎഫ്സി സ്റ്റേഡിയത്തിലാണ് റിയൽ കശ്മീർ എഫ്സിയെ നേരിടുന്നത്. 21 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി റിയൽ കശ്മീർ നിലവിൽ മൂന്നാം സ്ഥാനത്താണ്. മത്സരം ജയിക്കുകയോ സമനിലയാവുകയോ ചെയ്താൽ ചർച്ചിൽ ബ്രദേഴ്സിനു കിരീടം ലഭിക്കും. 

ഇന്റർ കാശി– രാജസ്ഥാൻ യുണൈറ്റഡ് (കൊൽക്കത്ത)

36 പോയിന്റുമായി നിലവിൽ 4–ാം സ്ഥാനത്തുള്ള ഇന്റർ കാശി എഫ്സി കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെയാണ് നേരിടുന്നത്. 33 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ചർച്ചിൽ റിയൽ കശ്മീരിനോടു 3–0ന് തോൽക്കുക, ഗോകുലം ഡെംപോയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക എന്നിവയാണ് ഇന്നു ജയിച്ചാലും കിരീടം നേടാൻ ഇന്റർ കാശിക്കു മുന്നിലുള്ള സാധ്യതകൾ. 

∙ ഐ ലീഗ് ടോപ് 4 പോയിന്റ് പട്ടിക (മത്സരം, ജയം, സമനില, തോൽവി, ഗോൾ വ്യത്യാസം, പോയിന്റ്) 

1) ചർച്ചിൽ              21   11   6    4   20   39 

2) ഗോകുലം           21   11   4    6   17   37

3) റിയൽ കശ്മീർ   21   10   6    5   6    36 

4) ഇന്റർ കാശി    21   10   6    5   4    36

English Summary:

Gokulam Kerala vs Dempo SC, I-League 2024-25 Match - Live Updates

Read Entire Article